01 October Saturday

‘വയനാടന്‍ കാഴ്ചകള്‍’ ഫോട്ടോഗ്രഫി മത്സരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

 

കൽപ്പറ്റ
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ  ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ‘വയനാടൻ കാഴ്ചകൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വയനാടിന്റെ സംസ്‌കാരം, പൈതൃകം, ജീവിതരീതി, പ്രകൃതി, ഭക്ഷണം, വിനോദ സഞ്ചാരം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫോട്ടോകളാണ് അയക്കേണ്ടത്. ഒന്നാം സമ്മാനമായി 10,000, രണ്ടാം സമ്മാനം 5,000, മൂന്നാം സമ്മാനമായി 3000 രൂപയും നൽകും. ഏഴുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. പ്രൊഫഷണൽ ക്യാമറയിൽ (ഡിഎസ്എൽആർ) എടുത്ത ചിത്രങ്ങളായിരിക്കണം മത്സരത്തിനയക്കേണ്ടത്. 18×12 സൈസ് ഫോട്ടോ 300 ഡിപിഐ റസല്യൂഷൻ ഉണ്ടായിരിക്കണം. ഒരാൾക്ക് മൂന്ന് ചിത്രങ്ങൾ അയക്കാം. എൻട്രികൾ ഒക്ടോബർ 10നകം dtpcphotos@gmail.comൽ അയക്കണം. ഫോൺ: 9656500363, 8848021602.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top