20 October Tuesday

തൊഴിലാളി വിരുദ്ധതക്ക്‌ താക്കീതായി ട്രേഡ്‌ യൂണിയൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

കൽപ്പറ്റ
 കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധം. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ  പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു പഞ്ചായത്ത്‌ തലത്തിൽ   കേന്ദ്രസർക്കാർ ഓഫീസിന്‌ മുന്നിൽ ധർണ നടത്തിയത്‌.  
   കേന്ദ്രത്തിന്റെ  കർഷകവിരുദ്ധ നിയമത്തിനെതിരെയും പ്രതിഷേധം ഉയർന്നു. ഓർഡിനൻസിലൂടെയും  എക്സിക്യുട്ടീവ് ഉത്തരവിലൂടെയും തൊഴിലവകാശ നിയമങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണ്. സാമ്പത്തീകം, വൈദ്യുതി ,പെട്രോളിയം, സ്റ്റീൽ, പ്രതിരോധം, റെയിൽവേ ഉൾപ്പടെയുള്ള  പ്രധാന മേഖലയിലെ ഓഹരി വിറ്റഴിച്ച് അതിതീവ്ര സ്വകാര്യവൽക്കരണ നടപടി തുടരുകയാണെന്നും ട്രേഡ്‌ യൂണിയൻ നേതാക്കൾ പറഞ്ഞു. 
    കല്‍പ്പറ്റയില്‍ ടെലഫോൺ എക്‌സ്‌ചേഞ്ചിന്‌ മുന്നിൽ നടന്ന പ്രതിഷേധം വി വി ബേബി ഉദ്ഘാടനം ചെയ്തു.  ടി മണി അധ്യക്ഷനായി. കാട്ടിക്കുളത്ത്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്‌തു.  മുട്ടിലിൽ പി പി ആലി ഉദ്‌ഘാടനം ചെയ്‌തു. ഒ ഇ ഖാസിം അധ്യക്ഷനായി. നൂൽപ്പുഴ   നായ്കട്ടിയിൽ  പി ആർ ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു.
മേപ്പാടിയില്‍ പി കെ മൂര്‍ത്തി  ഉദ്ഘാടനം ചെയ്തു. ബി സുരേഷ് ബാബു  അധ്യക്ഷനായി.  മുപ്പൈനാട് പി പി എ കരീം ഉദ്ഘാടനം ചെയ്തു. യു കരുണന്‍ അധ്യക്ഷനായി. വൈത്തിരിയില്‍ എന്‍ ഒ ദേവസ്യ ഉദ്ഘാടനം ചെയ്തു. എം ബി ബാബു അധ്യക്ഷനായി.  ബത്തേരിയില്‍ സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഉമ്മര്‍കുണ്ടാട്ടില്‍ അധ്യക്ഷനായി. കണിയാമ്പറ്റയില്‍  ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. നാസര്‍ അധ്യക്ഷനായി. പടിഞ്ഞാറത്തറയില്‍ ഹാരിസ് കണ്ടിയില്‍ ഉദ്ഘാടനം ചെയ്തു.  കെ എം രാഘവന്‍ അധ്യക്ഷനായി. മാനന്തവാടി ടി എ റജി ഉദ്ഘാടനം ചെയ്തു. ടി കുഞ്ഞബ്ദുള്ള അധ്യക്ഷനായി. പനമരത്ത് തുരുത്തിയില്‍ ബേബി ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാര്‍ അധ്യക്ഷനായി.  നെന്‍മേനിയില്‍ ശ്രീനിവാസന്‍ തുവരിമല  ഉദ്ഘാടനം ചെയ്തു. സ്‌റ്റെല്ല പീറ്റര്‍ അധ്യക്ഷനായി. മുള്ളന്‍കൊല്ലിയില്‍ മണി പാമ്പനാല്‍ ഉദ്ഘാടനം ചെയ്തു. പി ജെ കുട്ടിയച്ചന്‍ അധ്യക്ഷനായി. പുല്‍പ്പള്ളിയില്‍ എസ് ജി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മണി പാമ്പനാൽ   അധ്യക്ഷനായി.  തരിയോട് സി എച്ച്‌ മമ്മി ഉദ്ഘാടനം ചെയ്തു. എം എ ജോസഫ് അധ്യക്ഷനായി. കേണിച്ചിറയിൽ എ വി ജയൻ ഉദ്ഘാടനം ചെയ്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top