29 February Saturday

ഭരണഘടന സംരക്ഷണ പോരാട്ടങ്ങളിൽ അണിചേരുക: -കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കൽപ്പറ്റ
മതേതരത്വം ഉയർത്തിപ്പിടിക്കുന്നതു വഴി ലോകമാകെ ആദരവോടെ കാണുന്ന ഇന്ത്യൻ ഭരണഘടന കനത്ത വെല്ലുവിളികൾ നേരിടുമ്പോൾ ഭരണഘടന സംരക്ഷിക്കാൻ രാജ്യവ്യാപകമായി ഉയരുന്ന പ്രക്ഷോഭങ്ങളിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ മുഴുവൻ ജീവനക്കാരോടും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ബത്തേരി ഏരിയാ സമ്മേളനം അഭ്യർത്ഥിച്ചു.  കെജിഒ എ സംസ്ഥാന കമ്മിറ്റി അംഗം പ്രകാശൻ പുത്തൻമഠത്തിൽ ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട് എ കെ കരുണാകരൻ പതാക ഉയർത്തി. സെക്രട്ടറി എം എ ബാലസുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം പി പ്രവീൺ വരവുചെലവ് കണക്കും അവതരിപ്പിച്ചു. എ ടി ഷൺമുഖൻ, എൻ അജിലേഷ്, പി വി മനോജ്കുമാർ, ഇ കെ അരുൺ, സി പി പ്രദീപൻ, എം കെ ഉണ്ണി എന്നിവർ സംസാരിച്ചു. എ കെ കരുണാകരൻ അധ്യക്ഷനായിരുന്നു. ടി പി പ്രേംദാസ് സ്വാഗതവും പിഡി അനിത നന്ദിയും പറഞ്ഞു.  2019ലെ മികച്ച സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ  ജില്ലാ മണ്ണുപര്യവേക്ഷണ ഓഫീസർ സി ബി ദീപയെ സമ്മേളനം ആദരിച്ചു. പ്രകാശൻ പുത്തൻ മഠത്തിൽ ഉപഹാരം നൽകി.
ഭാരവാഹികൾ: എംഎ ബാലസുബ്രഹ്മണ്യൻ (പ്രസിഡണ്ട്),  എൻ പത്മ, പി വി ജയപ്രകാശ് (വൈസ്  പ്രസിഡണ്ടുമാർ), എൻ അജിലേഷ് (സെക്രട്ടറി), കെ എ പ്രദീഷ്, ബി സി അയ്യപ്പൻ (ജോയിന്റ്  സെക്രട്ടറിമാർ), എം പി പ്രവീൺ (ട്രഷറർ), സിൻഡ്രല്ല ജേക്കബ് (വനിതാ കൺവീനർ).
പ്രധാന വാർത്തകൾ
 Top