25 August Sunday

1500 പേർ പങ്കെടുത്തു ഗോത്രവിഭാഗങ്ങൾക്ക‌് സാന്ത്വനമായി നൂൽപ്പുഴയിൽ മെഗാ അദാലത്ത‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

നൂൽപ്പുഴ പഞ്ചായത്തിൽ നടത്തിയ മെഗാ അദാലത്തിൽ പങ്കെടുക്കാനെത്തിയവർ

ബത്തേരി
മതിയായ രേഖകൾ ഇല്ലാതെ ദുരിതമനുഭവിക്കുന്ന ഗോത്രവർഗ വിഭാഗങ്ങളിലുള്ളവർക്കായി നൂൽപ്പുഴ പഞ്ചായത്തിന്റെ മെഗാ അദാലത്ത‌്. ആദിവാസി വിഭാഗങ്ങൾക്ക‌് ഏറെ ഉപകാരമായ അദാലത്ത‌്  നായ‌്ക്കട്ടി എഎൽപി സ‌്കൂളിലാണ‌് സംഘടിപ്പിച്ചത‌്. തലമുറകളായി താമസിക്കുന്ന കോളനികളിൽ നിന്നും എത്തിയ നൂറുണക്കിന‌് പേർക്ക‌് താമസിക്കുന്ന ഭൂമിക്ക‌് പട്ടയമോ കൈവശ സർടിഫിക്കറ്റുകളോ ഇല്ല. തെരഞ്ഞെടുപ്പ‌് തിരിച്ചറിയൽ കാർഡ‌്, ആധാർ, റേഷൻ കാർഡ‌്, പാൻ കാർഡ‌് എന്നിവ പോലും ഇവരിൽ പലർക്കും ഉണ്ടായിരുന്നില്ല. ആവശ്യമായ തിരിച്ചറിയൽ കാർഡുകളോ ഭൂമിയുടെ പട്ടയമോ ഇല്ലാത്തതിനാൽ  ആനുകൂല്യ വിതരണത്തിൽനിന്നും ഇത്തരക്കാർ പുറത്തായിരുന്നു. മുന്നോക്കം നിൽക്കുന്ന ആദിവാസി കുടുംബങ്ങളിലെ അംഗങ്ങളിൽ പലർക്കും ഭൂമിക്ക‌് പട്ടയമോ കൈവശരേഖകളോ ഇല്ല. ഇത്തരം പ്രശ‌്നങ്ങൾക്ക‌് പരിഹാരം കാണുന്നതിനാണ‌് പഞ്ചായത്ത‌് മെഗാ അദാലത്ത‌് നടത്തിയത‌്. അദാലത്തിൽ 1,500 ഓളം പേരാണ‌് രജിസ‌്റ്റർ ചെയ‌്തത‌്. സിവിൽ സപ്ലൈസ‌്, റവന്യൂ, വനം, പഞ്ചായത്ത‌്, ട്രൈബൽ വകുപ്പുകളുടെ കൗണ്ടറുകൾ പ്രവർത്തിച്ചു. രാവിലെ ഒമ്പത‌് മുതൽ വൈകീട്ട‌് വരെ കൗണ്ടറുകൾക്ക‌് മുമ്പിൽ നീണ്ട ക്യൂ തുടർന്നു. പഞ്ചായത്തംഗങ്ങളും ജീവനക്കാരും ട്രൈബൽ പ്രൊമോട്ടർമാരും ഇവരെ സഹായിക്കാൻ ഉണ്ടായിരുന്നു.  സബ‌് കലക്ടർ എൻഎസ‌് കെ ഉമേഷ‌് ഉദ‌്ഘാടനം ചെയ‌്തു. പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ശോഭൻകുമാർ അധ്യക്ഷനായി. പ്രളയക്കെടുതിൽ അകപ്പെട്ട മൂക്കുത്തിക്കുന്നിലെ കൊട്ടനെയ‌്ത്ത‌് തൊഴിലാളി നാഗരാജന‌് വീട‌് വയ‌്ക്കാൻ കേരള കോൺഗ്രസ‌് നേതാവ‌് കെ ജെ ദേവസ്യ നൽകിയ അഞ്ച‌് സെന്റ‌് സ്ഥലത്തിന്റെ രേഖകൾ സബ‌് കലക്ടർ എൻഎസ‌്കെ ഉമേഷ‌് നാഗരാജന‌് കൈമാറി.  താലൂക്ക‌് സപ്ലൈ ഓഫീസർ പി എ ജയപ്രകാശ‌്, അസി. വൈൽഡ‌്ലൈഫ‌് വാർഡൻമാരായ രമ്യ രാഘവൻ, വി അജയഘോഷ‌്, എൻ സുബൈർ, വില്ലേജ‌് ഓഫീസർ കെ സുബൈദ, പഞ്ചായത്തംഗങ്ങളായ പുഷ‌്എ ഭാസ‌്കരൻ, വി ഫൈസൽ, എം കെ മോഹനൻ, ബെന്നി കൈനിക്കൽ, കനകമണി, അനിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത‌് വൈസ‌് പ്രസിഡന്റ‌് നിർമല മാത്യു സ്വാഗതവും സെക്രട്ടറി കെ ഉസ‌്മാൻ നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top