02 June Tuesday

വൃക്ഷത്തൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 

മാനന്തവാടി
സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിന് കീഴിൽ തിരുനെല്ലി പഞ്ചായത്തിലെ ബേഗുർ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച വൃക്ഷതൈകൾ ജൂൺ ഒന്ന് മുതൽ വിതരണം ചെയ്യും. മരുത്, ഉങ്ങ്, കണിക്കൊന്ന, നെല്ലി, നീർമരുത്, വാളൻപുളി, കുമിഴ്‌, കരിങ്ങാരി, കുന്നി വാക,താന്നി, സീതപ്പഴം, മുള, വേങ്ങ, മഹാഗണി, ചെറുനാരകം, പേര, മണി മരുത്, മഞ്ചാടി, അമ്പഴം, ചമത എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ   80 ശതമാനത്തോളം തൈകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാകും വിതരണം ചെയ്യുക.
പ്രധാന വാർത്തകൾ
 Top