29 February Saturday

കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
ബത്തേരി
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന്  എൻജിഒ യൂണിയൻ ബത്തേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി അധ്യാപക ഭവനിൽ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റഗം എസ് സുശീല ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി ബി സന്തോഷ് പതാക ഉയർത്തി.  സെക്രട്ടറി സി ആർ ശ്രീനിവാസൻ  റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പേർ പങ്കെടുത്തു. ഭാരവാഹികളായി എ കെ ജയരാജ്(പ്രസിഡന്റ്),  ടി എസ് വിജി,  പി എസ് അനൂപ്(വൈസ് പ്രസിഡന്റുമാർ), സി ആർ ശ്രീനിവാസൻ(സെക്രട്ടറി), വി കെ മനോജ് കുമാർ , പി ലീലാമണി(ജോയിന്റ് സെക്രട്ടറിമാർ), പി എസ് സുകുമാരൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top