27 September Sunday

പരിമിതികളെ ബൗണ്ടറി കടത്തി അവർ നിറഞ്ഞാടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020
മീനങ്ങാടി
ശാരീരിക പരിമിതകൾ മറികടന്ന്‌ അവർ  ബറ്റേന്തി, പന്തെറിഞ്ഞു. സ്‌റ്റേഡിയത്തിൽ  ഫോറും  സിക്‌സറുകളും പറന്നു.   വിക്കറ്റുകൾ കടപുഴക്കി.  ക്യാച്ച്‌ എടുത്ത്‌ ആർത്ത്‌ വിളിച്ചു.  അതിർത്തികടക്കാതെ പന്തുകൾ തടഞ്ഞിട്ടു. ഒന്നിനും ശാരീരിക കുറവുകൾ തടസ്സമായില്ല.  കൃഷ്‌ണഗിരി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ നടന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്രിക്കറ്റ്‌  പ്രൊഫഷണൽ  താരങ്ങളുടെ കളിയോട്‌ കിടപിടിക്കുന്നതായി.      
    കർണാടകതാരം  ശിവശങ്കറിന്റെ ഒറ്റകൈയിൽ "കവർ ഡ്രൈവും’  ഒറ്റക്കാലിൽ ഓടിയെത്തി "ഔട്ട്‌സിംഗർ' എറിഞ്ഞ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ കേരളത്തിന്റെ  ശരത്തും ഒരു കൈയിൽ അനയാസം "ക്യാച്ച്‌'എടുത്ത  ഫീൽഡറുമെല്ലാം ഗ്രൗണ്ടിൽ വിസ്‌മയമായി. ശാരീരിക വൈകല്യം നേരിടുന്നവർക്കായുള്ള സംസ്ഥാന സ്‌പോർട്‌സ്‌ അസോസിയേഷൻ കേരള ആഭിമുഖ്യത്തിലായിരുന്നു അന്തർ സംസ്ഥാന റെക്‌ടാങ്കിൾ ടി –-20 ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പ്‌ നടത്തിയത്‌. കർണാടകവും കേരളവുമാണ്‌ ഫൈനലിൽ ഏറ്റുമുട്ടിയത്‌.  മത്സരത്തിൽ കർണാടകം 148 റണ്ണിന്‌ കേരളത്തെ തോൽപിച്ചു. 20 ഓവറിൽ   242 റണ്ണെടുത്ത കർണാടകത്തിനെതിരെ കേരളത്തിന്റെ ഇന്നിങ്‌സ്‌ 14 ഒവാറിൽ 94 റണ്ണിൽ അവസാനിച്ചു.  മാൻ ഓഫ്‌ ദ മാച്ചായി കർണാടകയുടെ എം എസ്‌ മഞ്‌ജുനാഥ്‌ തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം ഡപ്യൂട്ടി കലക്ടർ മുഹമ്മദ്‌ യൂസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ടി ആർ ബാലകൃഷ്‌ണൻ അധ്യക്ഷനായി. സലീം കടവൻ സംസാരിച്ചു.  അസോസിയേഷൻ പ്രസിഡന്റ്‌ എം എം കിഷോർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top