05 December Thursday
തൊഴിലുറപ്പ്‌

40 കോടി കുടിശ്ശിക

സ്വന്തം ലേഖകൻUpdated: Friday Nov 22, 2019
കൽപ്പറ്റ
ജില്ലയിൽ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി കുടിശ്ശിക 40 കോടിയായി. ജൂലൈ മുതലുള്ള കൂലി കുടിശ്ശികയാണ്‌. വ്യഴാഴ്‌ചവരെയുള്ള കണക്കുകൾ പ്രകാരം 39,95,45 098 രൂപയാണ്‌ തൊഴിലാളികൾക്ക്‌ കിട്ടാനുള്ളത്‌. ഇതാദ്യമായാണ്‌ ജില്ലയിൽ ഇത്രയും തുക കുടിശ്ശികയാവുന്നത്‌.  മുമ്പ്‌ കഴിഞ്ഞ ഡിസംബറിലായിരുന്നു വലിയ കുടിശ്ശിക.  അന്ന്‌  10 ‌കോടിയായിരുന്നു നൽകാനുണ്ടായിരുന്നത്‌. തൊഴിലുറപ്പ്‌ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ശക്തമാക്കുന്നതിനിടെയാണ്‌  കൂലി കുടിശ്ശികയാകുന്നത്‌. ശരാശരി ഒന്നരകോടിയിലധികം എല്ലാ പഞ്ചായത്തിലും കുടിശ്ശികയാണ്‌.  പനമരം ബ്ലോക്കിലാണ്‌ കൂടുതൽ . 11.16 കോടി. കൽപ്പറ്റയിൽ 11.15 കോടിയും മാനന്തവാടിയിൽ ‌10.31കോടിയും ബത്തേരിയിൽ 7.32 കോടിയും നൽകാനുണ്ട്‌.   പഞ്ചായത്തുകളിൽ തവിഞ്ഞാൽ പഞ്ചായത്തിലാണ്‌ കൂടുതൽ. 3,15, 07 514 രൂപ. പൂതാടിയിൽ 3,02,41 101 രൂപയും കുടിശ്ശികയുണ്ട്‌.   തൊഴിലെടുത്ത്‌ രണ്ടാഴ്‌ചക്കകം ലഭിക്കേണ്ട തുകയാണ്‌ മാസങ്ങൾ പിന്നിട്ടിട്ടും കിട്ടാതിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ആദിവാസികൾ തൊഴിലുറപ്പിൽ പണിയെടുക്കുന്നതും വയനാട്ടിലാണ്‌. കൂലി നൽകാത്തതിൽ ജില്ലയിൽ സമരവും ശക്തമാണ്‌. പഞ്ചായത്തുകൾതോറും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക്‌ തൊഴിലാളികൾ മാർച്ച്‌ നടത്തുകയാണ്‌. 
തൊഴിലാളി മാർച്ച്‌
കാട്ടിക്കുളം
തൊഴിലുറപ്പ്‌ കൂലിക്കൂടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ തിരുനെല്ലി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കാട്ടിക്കുളം പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ സമരം ഉദ്‌ഘാടനം ചെയ്‌തു. ബിന്ദു അധ്യക്ഷയായി. പി വി ബാലകൃഷഎണൻ, വി ജെ ടൊമി, സി കെ ശങ്കരൻ, റുഖിയ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. പി എൻ ഉണ്ണി സ്വാഗതവും ശ്രീദേവി നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top