25 August Sunday
കാർഷിക ബാങ്ക് തെരഞ്ഞെടുപ്പ്

യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
ബത്തേരി 
ബത്തേരി താലൂക്ക് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ്  ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കർഷക സഹകരണ മുന്നണി വാർത്താകുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ടാണ് യുഡിഎഫുകാർ കർഷകസഹകരണ മുന്നണിക്കും സഹകരണ വകുപ്പിനും തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ടർപട്ടികയിൽ അനർഹരെ കൂട്ടിച്ചേർത്തെന്ന ആരോപണം പച്ചക്കള്ളമാണ്. ബാങ്കിലെ നാലായിരത്തോളം അംഗങ്ങളെയാണ് യുഡിഎഫ് ഭരണകാലത്ത് സ്പെഷ്യൽ ഓഫീസറായി നിയമിച്ച തോമസ് പൈലി യാതൊരു കാരണവും കൂടാതെ ബാങ്കിൽനിന്നും ഒഴിവാക്കിയത്. പകരം സഹകരണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി യുഡിഎഫുകാരെ ക്രമവിരുദ്ധമായി അംഗങ്ങളാക്കി തിരുകിക്കയറ്റി തെരഞ്ഞെടുപ്പ് നടത്തി. 
യുഡിഎഫ് ഭരണസമിതിയെ ബാങ്കിൽ അവരോധിച്ചു.  ഭരണസമിതി നടത്തിയ കൊടിയ അഴിമതിയും നിയമന ക്രമക്കേടും നിമിത്തമാണ് നിലവിൽ  ബാങ്കിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായത്. സഹകരണ വകുപ്പും വിജിലൻസ് വിഭാഗവും നടത്തിയ അന്വേഷണത്തിൽ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് യുഡിഎഫ് ഭരണസമിതിയെ സഹകരണ ജോയിന്റ് രജിസ്ട്രാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ബാങ്കിൽ നിയമിച്ചത്. അഡ്മിനിസ്ട്രേറ്റർഭരണത്തിൽ ബാങ്കിൽ അംഗങ്ങളെ ചേർത്തെന്ന ആരോപണവും കളവാണ്. ബാങ്കിലെ യഥാർഥ അംഗങ്ങൾ തന്നെയാണ് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ‌്തത‌്. പരാജയഭീതിയിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്നും യുഡിഎഫ് നേതൃത്വം പിൻമാറണമെന്ന് മുന്നണി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top