03 August Tuesday

വാരാന്ത്യ ലോക്‌ഡൗണിലും അന്നം മുടങ്ങില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

പരിയാരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഭക്ഷണപ്പൊതികളുമായി

മുട്ടിൽ
 ലോക്‌ ഡൗണിന്‌ പിന്നാലെ വാരാന്ത ലോക്‌ഡൗണിലും ദീർഘദൂര വാഹന യാത്രക്കാർക്ക്‌ ഭക്ഷണം വിതരണം ചെയ്‌ത്‌ ഡിവൈഎഫ്‌ഐ പരിയാരം യൂണിറ്റിലെ പ്രവർത്തകർ.   രാത്രി  മൈസൂർ -–-കോഴിക്കോട് ദേശീയപാതയിൽ പാറയ്‌ക്കലിലാണ്‌ ഡിവൈഎഫ്‌ഐ കുടിവെള്ളവും ഭക്ഷണപ്പൊതികളും നൽകുന്നത്‌. ലോക്‌ഡൗൺ  കാലത്ത്‌ തുടർച്ചയായി രണ്ടാഴ്‌ച രാത്രികാലങ്ങളിൽ കനത്ത മഴപോലും അവഗണിച്ചായിരുന്നു ഭക്ഷണ വിതരണം. ലോക്‌ഡൗൺ ഇളവ്‌ വന്നെങ്കിലും വാരാന്ത ലോക്‌ഡൗൺ തുടരുന്ന ശനി, ഞായർ ദിവസങ്ങളിലും യാത്രക്കാരുടെ വിശപ്പകറ്റാൻ യുവത രംഗത്തുണ്ട്‌. രാത്രി വൈകുവോളം ഡിവൈഎഫ്‌ഐ നൽകുന്ന ഈ സേവനം ഏറെ പ്രയോജനപ്പെട്ടത്‌ ദീർഘദൂര ചരക്കുലോറിക്കാർക്കാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top