18 July Thursday

3 പേർക്ക‌് എച്ച‌്വൺ എൻവൺ പനി ബാധിച്ച‌് വിദ്യാർഥികൾ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

 

ബത്തേരി 
പനി ബാധിച്ച് നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ  വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 13 മൂന്ന‌് പേരാണ‌് നിലവിൽ ചികിത്സയിലുള്ളത‌്. ഇതിൽ മൂന്നുപേർക്ക‌്   എച്ച‌് വൺ എൻവണ്ണാണ‌്.  ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ‌്  ബത്തേരി താലൂക്ക് ആശുപത്രിയിലും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചത്. പനിബാധിച്ച കുട്ടികളുടെ സ്രവം മണിപ്പാൽ വൈറോളജി ലാബിൽ പരിശോധിച്ചതിലാണ‌് മൂന്ന‌് പേർക്ക‌് എച്ച‌് വൺ എൻ വൺ സ്ഥിരീകരിച്ചത‌്. 
രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടുദിവസംകൂടി നിരീക്ഷത്തിൽവെക്കാനാണ‌് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിദ്യാർഥികൾ താമസിക്കുന്ന ഹോസ‌്റ്റൽ നിരീക്ഷിക്കുന്നുണ്ട‌്. 20 പേരായിരുന്നു  പനിബാധിച്ച‌്  ആശുപത്രികളിലുണ്ടായിരുന്നത‌്. ഇതിൽ ഏഴ‌്പേർ രോഗവിമുക്തരായി ഹോസ‌്റ്റലിലേക്ക‌് തിരകെ പോയി.  കലക്ടർ എ ആർ അജയകുമാർ, എഡിഎം എ ആർ അജയകുമാർഎന്നിവർ വിദ്യാർഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top