26 June Wednesday
കഞ്ചാവ‌് വലിക്കുന്നതിനിടെ 5 വിദ്യാർഥികളെയും പിടികൂടി

കഞ്ചാവ് വിൽപ്പനക്കിടെ രണ്ട‌് പേർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

 

 
മാനന്തവാടി
വെള്ളമുണ്ട പത്താംമൈൽ ഭാഗത്ത് കഞ്ചാവ് വിൽപ്പനക്കിടെ രണ്ട‌് യുവാക്കളെ  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി മോയി (36), പത്താംമൈല്‍ വട്ടക്കോളി അബ്ദുള്‍ മുത്തലിബ് ((21)  എന്നിവരാണ‌് അറസ‌്റ്റിലായത‌്. ചൊവ്വാഴ‌്ച വൈകിട്ട‌് പൊതികളാക്കി കഞ്ചാവ്  വിൽപ്പന നടത്തുന്നതിനിടെയാണ് മോയിയെ മാനന്തവാടി എക്‌സൈസ് ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്നും നൂറ് ഗ്രാം കഞ്ചാവും പിടികൂടി. മോയി മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്നൂവെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. 50 ഗ്രാം കഞ്ചാവുമായാണ‌് മുത്തലിബിനെ പിടികൂടിയത‌്. വെള്ളമുണ്ടയില്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളെയും എക്‌സൈസ് സംഘം പിടികൂടി.  രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം വിദ്യാര്‍ഥികളെ താക്കീത് ചെയ്ത് , കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മറ്റു സ്ഥലങ്ങളിലും  നിൽക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവരെ നിരീക്ഷിച്ച് വരുന്നതായും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top