25 May Monday

തിങ്കളാഴ്‌ച മുതൽ ഡിഎം വിംസിൽ ഒപി ക്രമീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

മേപ്പാടി
കോവിഡ്  പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡിഎം വിംസ്‌ മെഡിക്കൽ കോളേജിലും ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി  ആശുപത്രിയിലും ഒപി സേവന സമയം രാവിലെ 9.30 മുതൽ ഒന്നുവരെയാക്കി. അടിയന്തിര ചികിൽസ ആവശ്യമുള്ളവർ മാത്രമെ അത്യാഹിത വിഭാഗത്തിൽ വരാവൂ എന്ന്‌ സൂപ്രണ്ട്‌ ഡോ. മനോജ്‌ നാരായണൻ അറിയിച്ചു. വിദേശയാത്ര കഴിഞ്ഞീവന്നവരോ രോഗസാധ്യത ഉള്ളവരുമായി സമ്പർക്കംപുലർത്തിയവരോ ആണെങ്കിൽ അത്തരം വിവരങ്ങൾ ആശുപത്രി അധികൃതരെ അറിയിക്കണം. 
പൊതുജനാരോഗ്യ വിഭാഗത്തിന്റെ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാവണം ആശുപത്രിയിലെത്തേണ്ടത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top