30 May Saturday

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയാൽ നടപടി

കൽപ്പറ്റ
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയിലധികം വില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന്‌ സപ്ലൈ ഓഫീസർ അറിയിച്ചു. കുപ്പി വെള്ളത്തിന്റെ വില വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. പരമാവധി വിൽപ്പന വില കുപ്പികളിൽ എത്ര രേഖപ്പെടുത്തിയാലും ഒരു ലിറ്ററിന് 13 രൂപയിൽ കൂടുതൽ ഈടാക്കരുത്. ഒരു ബ്രാന്റിനെയും വില നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കിയിട്ടില്ലെന്ന്‌ താലൂക്ക് സപ്ലൈ ഓഫീസർ പി വി ജയപ്രകാശ് അറിയിച്ചു. പരാതി അറിയിക്കാം.  ഫോൺ.  04936 220213. 
 

 

പ്രധാന വാർത്തകൾ
 Top