27 May Wednesday

തെരുവോരങ്ങളിൽ കഴിയുന്നവരെയും സംരക്ഷിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 

കൽപ്പറ്റ
തെരുവോരങ്ങളിൽ  കഴിയുന്നവരെ നിരീക്ഷിക്കാനും സഹായിക്കാനും സർക്കാർ നടപടിയെടുക്കുമെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തെരുവിൽ കഴിയുന്നവരടക്കം രോഗവാഹകരാകാൻ സാധ്യതയുണ്ട്‌. ഇവർ  ഭക്ഷണം കിട്ടാതെയടക്കം പ്രയാസപ്പെടും.  ഇവരെ പരിചരിക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ നിരീക്ഷണത്തിൽ വെക്കാനും സംവിധാനം ഉണ്ടാക്കും. ഇവരെ കണ്ടെത്താനും വേണമെങ്കിൽ നിരീക്ഷണത്തിൽ വെക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top