05 April Sunday

വികസന മുന്നേറ്റ ജാഥക്ക്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
മാനന്തവാടി
സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിച്ച്‌ വികസനത്തിൽ  പുതുപാത തുറന്ന  നഗരസഭാ ഭരണസമതിയുടെ നേട്ടങ്ങൾ വിവരിച്ച്‌  വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ തുടക്കം.   സിപിഐ എം മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ നഗരസഭയിലെ പിലാക്കാവിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ജാഥാ ക്യാപ്‌റ്റൻ പി ടി ബിജുവിന്‌ പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. വി ആർ പ്രവീജ്‌ ജാഥാ മാനേജറും അബ്‌ദുൾ ആസിഫ്‌ വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ രണ്ട്‌ ദിവസം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 
27  കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള മാനന്തവാടി നഗരസഭയുടെ പ്രഥമഭരണസമിതി ബാലാരിഷ്‌ടതകൾ മറികടന്ന്‌ വികസനക്കുതിപ്പ്‌ നടത്തുകയാണ്‌.  എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു.    പഞ്ചായത്ത് നഗരസഭയായി മാറിയപ്പോഴുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു. രണ്ട്‌ പ്രളയങ്ങൾ  സൃഷ്‌ടിച്ച പ്രതിസന്ധികളും തരണം ചെയ്‌തായിരുന്നു മുന്നേറ്റം. അടിസ്ഥാന സൗകര്യവികസനത്തിൽ ഏറെ മുന്നോട്ടുപോയി. 
ജാഥ ഉദ്‌ഘാടന ചടങ്ങിൽ  കണിയാരം ലോക്കൽ സെക്രട്ടറി എം സോമൻ  അധ്യക്ഷനായി.  മുതിർന്ന സിപിഐ എം നേതാവ്‌ കെ വി മോഹനൻ,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി സഹദേവൻ, മാനന്തവാടി ഏരിയാ സെക്രട്ടറി കെ എം വർക്കി,  എന്നിവർ സംസാരിച്ചു. സീമന്തിനി സുരേഷ്‌ സ്വാഗതം പറഞ്ഞു.  ഞായറാഴ്‌ച  വൈകിട്ട് ആറിന്‌  എരുമെത്തെരുവിൽ സമാപന സമ്മേളനം  പി ഗഗാറിൻ ഉദ്ഘാടനം ചെയ്യും.
 
ജാഥ പര്യടനം ഇന്ന്‌ 
രാവിലെ 9ന്‌ ചിറക്കര, 9.45 പഞ്ചാരക്കൊല്ലി, 10.30ന്‌ വട്ടർക്കുന്ന്‌, 11.15ന്‌ കുറ്റിമൂല, 12ന്‌ കണിയാരം, 12.45 കുഴിനിലം, 1.30 മക്കിക്കൊല്ലി, 2ന്‌ പാലാക്കുളി, 2.30 ചൂട്ടക്കടവ്‌, 3.15 താഴെയങ്ങാടി, 4ന്‌ ബസ്‌ സ്‌റ്റാൻഡ്, 4.45 പെരുവക, 5.30 പടച്ചിക്കുന്ന്‌, 6ന്‌ വള്ളിയൂർക്കാവ്‌

 

പ്രധാന വാർത്തകൾ
 Top