കൽപ്പറ്റ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 6,07068 വോട്ടർമാർ. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 10,129 വോട്ടർമാർ ഇത്തവണ കുടുതലുണ്ട്. അതേസമയം തദ്ദേശതെരഞെടുപ്പിൽ ജില്ലയിലെ ആകെ വോട്ടർമാരെക്കാൾ 12,725 വോട്ടർമാർ കുറവാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പേരുചേർക്കാൻ ഒരവസരം കൂടി ഉണ്ടാവും.
സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 3,08,005. വോട്ടർമാരിൽ 2,99,063 പേർ പുരുഷൻമാരാണ്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടർമാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബത്തേരി മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ–-2,17059. കൽപ്പറ്റയിൽ 1,98598 പേരും മാനന്തവാടിയിൽ 1,91411 പേരും വോട്ടർമാരായുണ്ട്. കൽപ്പറ്റയിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 7660 വോട്ടർമാർ ഇത്തവണ കൂടുതലുണ്ട്.
മാനന്തവാടിയിൽ 3651 പേർ കൂടുതലുണ്ട്. അതേസമയം ബത്തേരിയിൽ 1182 വോട്ടർമാർ കഴിഞ്ഞതവണത്തേക്കാൾ കുറവാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെയാണ് സ്വീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..