26 January Wednesday

കെ എസ് ടി എ പനമരം ഏരിയാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

 

പുൽപ്പള്ളി 
 കെഎസ്ടിഎ പനമരം ഏരിയാ വാർഷിക സമ്മേളനം തുടങ്ങി. പുൽപ്പളളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പനമരം ഏരിയയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള 150 പ്രതിനിധികൾ പങ്കെടുക്കുന്നു. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ്  അംഗം   ആർ കെ ബിനു ഉദ്ഘാടനംചെയ്യും .സമ്മേളനത്തിന്റെ ഭാഗമായി പുൽപ്പള്ളി ടൗണിൽ നടന്ന  പൊതുയോഗം എൻആർഇജി  വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി  എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ്  അംഗം    പി ജെ ബിനേഷ് , ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി ബിജു , ജില്ലാ വൈസ് പ്രസിഡന്റ് ഷിജു മാത്യു എന്നിവർ  സംസാരിച്ചു . ഏരിയാ സെക്രട്ടറി എൻ എം വിനോദ് സ്വാഗതവും  പ്രസിഡന്റ്‌ ജോമിഷ് പി ജെ നന്ദിയും പറഞ്ഞു.
പടം: കെഎസ്‌ടിഎ പനമരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പുൽപ്പള്ളിയിൽ നടന്ന  പൊതുയോഗം     എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top