20 November Wednesday

സർഗാത്മകതയുടെ അരങ്ങുണർത്തി ജീവനക്കാരുടെ കലാമേള

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

കൽപ്പറ്റ
 ജോലിഭാരത്തിനിടയിൽ മാറ്റിവെച്ച സർഗാത്മകത പൊടിതട്ടിയെടുത്ത്‌ ഗസറ്റഡ്‌ ജീവനക്കാരുടെ കലാമേള.  കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലാണ്‌ പാട്ടുപാടിയും  കവിതചൊല്ലിയും  നൃത്തമാടിയും ഗസറ്റഡ്‌ ഓഫീസർമാരും കുടംബാംഗങ്ങളും കഴിവുതെളിയിച്ചത്‌. ഏരിയാതല മത്സരങ്ങളിൽ നിന്നും വിജയിച്ചവരാണ്‌ ജില്ലമത്സരത്തിൽ പങ്കെടുത്തത്‌. കഥാ രചന, കവിതാരചന,  നാടകം, തിരുവാതിരക്കളി,    നാടോടി നൃത്തം എന്നിവയിലെല്ലാം വീറും വാശിയോടെയും ജീവനക്കാർ പേരാടി. കൽപ്പറ്റ ഗവ.എൽ പി സ്കൂളിൽ നടന്ന കലോത്സവം  സാഹിത്യകാരൻ ഹാരിസ് നെൻമേനി ഉദ്ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌  കെ ആനന്ദൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ കെ ബിജുജൻ, സംസ്ഥാനകമ്മിറ്റി അംഗം സീസർ ജോസ്‌, ജില്ലാ പ്രസിഡന്റ്‌ എസ്‌ ദയാൽ, കെജിഒഎ സാംസ്കാരിക വേദി കോ ഓർഡിനേറ്റർ പി ബി ഭാനുമോൻ, സി വി ദീപ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ ടി ഷൺമുഖൻ സ്വാഗതം പറഞ്ഞു.  സമാപന സമ്മേളനം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
പ്രധാന വാർത്തകൾ
 Top