22 September Sunday

വന്യമൃഗ ശല്യം: റെയിഞ്ച് ഓഫീസിലേക്ക‌് കർഷക മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

സർവകക്ഷി നേതൃത്വത്തിൽ ചെതലയം ഫോറസ‌്റ്റ‌് റെയിഞ്ചോഫീസിലേക്ക‌് നടത്തിയ മാർച്ച‌് ടി എസ‌് ദിലീപ‌് കുമാർ ഉദ‌്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി 
പൂതാടി പഞ്ചായത്തിലെ മരിയനാട്, വട്ടത്താനി, അഴീക്കോടൻ നഗർ, വാകേരി, മൂടക്കൊല്ലി ഭാഗങ്ങളിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി.   ദിവസങ്ങളായി കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടി മെതിക്കുകയാണ്. ഇക്കൂട്ടത്തിൽ കടുവ ഭീഷണിയും പൊതുജന ജീവിതം ദുരിതമാകുന്നു. റേഞ്ച് ഓഫീസറുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇടിഞ്ഞുപോയ കൻമതിലുകൾ നന്നാക്കാമെന്നും കൃഷിനാശം സംഭവിച്ചവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. 
         ധർണ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് അംഗം ബിന്ദു ദിവാകരൻ അധ്യക്ഷയായി പൂതാടി പഞ്ചായത്ത് പ്രസിഡന്റ‌് രുഗ്മിണി സുബ്രഹ്മണ്യൻ, സിപിഐ എം ജില്ലാ കമ്മറ്റി അംഗം, പി എസ് ജനാർദനൻ, കെ സി മധു, ടി ആർ രവി, ടി പി ശശി എന്നിവർ സംസാരിച്ചു. സജീവൻ സ്വാഗതവും സി കെ അയ്യൂബ് നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top