19 May Sunday

- കാർഷിക പ്രതിസന്ധി ഇടതുപക്ഷത്തിന്റെ ചോദ്യങ്ങൾക്ക‌് ഉത്തരമില്ലാതെ പ്രിയങ്കയും

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
പുൽപ്പളളി
കാർഷിക പ്രതിസന്ധിയും കർഷകരെ ആത്മഹത്യയും മുൻനിർത്തി ഇടതുപക്ഷം ഉയർത്തിയ അടിസ്ഥാന ചോദ്യങ്ങളോട‌് പ്രതികരിക്കാതെ പ്രിയങ്ക ഗാന്ധിയും. അതേസമയം കഴിഞ്ഞ അഞ്ചുവർഷത്തെ മോദി ഭരണത്തിൽ കർഷകർ സമാനതകളില്ലാത്ത ദുരിതത്തിലായെന്നും കോൺഗ്രസിനെ അധികാരത്തിലൈത്തിച്ചാൽ പ്രശ‌്നങ്ങൾ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. പുൽപ്പള്ളിയിൽ നടന്ന കർഷകസംഗമത്തിലാണ‌് ഇടതുപക്ഷം   ഉന്നയിച്ച ചോദ്യങ്ങളിൽനിന്നും പ്രിയങ്ക ഒഴിഞ്ഞുമാറിയത‌്.  കർഷിക പ്രതിസന്ധിയിലെ കൊൺഗ്രസിന്റെ ഉത്തരവാദിത്തം ഓർമിപ്പിക്കുന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ചോദ്യങ്ങൾ. കർഷകരെ ആത്മഹത്യയിലേക്ക് നയിച്ച നയങ്ങൾ നിർത്തുമോ  ?
 ദേശീയ കർഷക കമീഷൻ റിപ്പോർട്ട് നടപ്പാക്കുമോ  ?
കർഷകരുടെ നടുവൊടിച്ച ആസിയാൻ കരാർ തള്ളിപ്പറയാൻ തയ്യാറാകുമോ  ?
ഉദാരവൽക്കരണ സാമ്പത്തിക നയം ഉപേക്ഷിക്കുമോ  ?
 കർഷക ദ്രോഹനയങ്ങളെ പിന്തുണക്കുന്ന നിലപാട് തിരുത്തുമോ  ?
 കേരളം നടപ്പാക്കിയ കർഷക ക്ഷേമബദൽ നയങ്ങൾ പിന്തുടരുമോ  ?
 കർഷകരെ ദ്രോഹിക്കുന്ന സ്വതന്ത്ര വ്യാപാരകരാറിൽ മോഡിയെ എന്തിന് പിന്തുണച്ചു  ?     എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി രാഹുലിനോടും കോൺഗ്രസിനോടും ഇടതുപക്ഷം ഉന്നയിച്ചത‌്. എൽഡിഎഫ‌്  പുൽപ്പള്ളയിൽ സംഘടിപ്പിച്ച കർഷകപാർലമെന്റിലും ഈ ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതിന‌് ബദലായാണ‌് യുഡിഎഫ‌് കർഷകസംഗമം സംഘടിപ്പിച്ചത‌്. എന്നാൽ ഈ വിഷയങ്ങളിലേക്കൊന്നും  കടക്കാതെ   ഉപരിപ്ലവമായി കാർഷിക പ്രശ‌്നങ്ങൾ പരിഹരിക്കുമെന്നും കാർഷിക കടങ്ങൾ എഴുതിതള്ളുമെന്നും ആശ്വാസനടപടികൾ സ്വീകരിക്കുമെന്നുള്ള    വാഗ‌്ദാനങ്ങളാണ‌് പ്രസംഗത്തിൽ നൽകിയത‌്. നരേന്ദ്രമോഡി സർക്കാരിന്റെ തെറ്റായ നയങ്ങളാണ‌് കർഷക ആത്മഹത്യക്ക‌് കാരണമെന്ന‌് പറഞ്ഞ പ്രിയങ്ക കേരളത്തിലെ ഇടുതപക്ഷ സർക്കാരിനെ ഒരു വിഷയത്തിലും കുറ്റപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി.

 

പ്രധാന വാർത്തകൾ
 Top