29 May Friday

കൈകഴുകാം കോവിഡിനെ അകറ്റാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കൽപ്പറ്റ
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  എൻജിഒ യൂണിയൻ നേതൃത്വത്തിൽ വിവിധ ഓഫീസുകളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു.   കൽപ്പറ്റ ടൗൺ ഏരിയാ കമ്മിറ്റി വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ഉദ്ഘാടനം ചെയ്‌തു.  കെ എം നവാസ്, വി പി സുബ്രഹ്മണ്യൻ, എം കെ മനോജ്, ജ്യോതി ലക്ഷ്മി, ആന്റോച്ചൻ എന്നിവർ സംസാരിച്ചു. 
വൈത്തിരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രം പഞ്ചായത്ത് സെക്രട്ടറി ഇന്ദിര ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് ബി സുധ സംസാരിച്ചു. 
കൽപ്പറ്റ സിവിൽ സ്‌റ്റേഷനിൽ സ്ഥാപിച്ച  കൈ കഴുകൽ കേന്ദ്രം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ടി കെ അബ്ദുൾ ഗഫൂർ, കെ ആനന്ദൻ, പി വി എലിയാമ്മ തുടങ്ങിയവർ സംസാരിച്ചു. പനമരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ  മെഡിക്കൽ ഓഫീസർ ഡോ. ഷീജ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ് അജയകമാർ, മധുസൂദനൻ, കെ വി ജഗദീഷ്, കെ സി മണി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top