29 November Monday

വികെഎസ് സ്മൃതി സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കൽപ്പറ്റ

കേരള ശാസ്ത്രസാഹിത്യ പരിഷഷത്ത്‌  മുൻ സംസ്ഥാന  ജനറൽ സെക്രട്ടറി  പ്രൊഫ. വി കെ ശശിധരന്റെ നിര്യാണത്തിൽ അനുശോചിച്ച്‌  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റയിൽ വികെഎസ് സ്മൃതി സംഗമം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. 
  വിവിധ പുരോഗമന പ്രസ്ഥാനങ്ങൾക്കും പ്രിയങ്കരനായിരുന്ന ജനകീയ ഗായകനെ ഓർമിച്ച്‌ കൽപ്പറ്റ ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ പരിഷത്ത്‌  മുൻ ജില്ലാല സെക്രട്ടറി  സി കെ ശിവരാമൻ, പരിഷത്ത്  കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറിയും  കവിയുമായ ടി പി വിശ്വനാഥൻ, കെജിഒഎ ജില്ലാ സെക്രട്ടറി എ ടി ഷന്മുഖൻ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ആനന്ദൻ,   കെഎസ്‌ടിഎ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഷിജു മാത്യൂ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എ കെ രാജേഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ എ രാജപ്പൻ, പരിഷത്ത് കേന്ദ്ര  നിർവാഹക സമിതി അംഗം  പ്രൊഫ. കെ ബാലഗോപാലൻ എന്നിവർ സംസാരിച്ചു. 
  തുടർന്ന് വികെഎസിന്റെ  അനശ്വര ഗാനങ്ങൾ അവതരിപ്പിച്ച്‌ ഗാനാഞ്ജലി നടത്തി. കെ എൻ ലജീഷ്, ഒകെ പീറ്റർ, സുദീപ് ബൽറാം, ബിനു എന്നിവർ നേതൃത്വം നൽകി.  പരിഷത്ത് ജില്ലാ പ്രസിഡന്റ്‌  പി ആർ മധുസൂദനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ എം കെ ദേവസ്യ, കെ വിശാലാക്ഷി,  കെ പി അനിൽകുമാർ, പി വി നിധിൻ, പി ജെ ജോമിഷ്, സി കെ ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. 
സെക്രട്ടറി എം എം ടോമി സ്വാഗതവും, ജോ. സെക്രട്ടറി ഡോ. ആർ എൽ രതീഷ്  നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top