26 September Monday
വിതരണം 23 മുതൽ

2.31 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
 
കൽപ്പറ്റ
ഓണക്കിറ്റ്‌ വിതരണം  23 മുതൽ . ജില്ലയിൽ 2,31,596  റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ്‌ ലഭിക്കുക. 447 രൂപ മൂല്യമുളള ഭക്ഷ്യക്കിറ്റിൽ  തുണി സഞ്ചി ഉൾപ്പടെ പതിനാല് ഇനങ്ങളാണ് ഉള്ളത്‌.  
മഞ്ഞ കാർഡുകൾക്ക് 23, 24 തീയതികളിലും പിങ്ക് കാർഡുകൾക്ക് 25, 26, 27 തീയതികളിലും നീല കാർഡുകൾക്ക് 29, 30,31 തീയതികളിലും വെളള കാർഡുകാർക്ക്‌  സെപ്തംബർ  1,2,3 തീയതികളിലുമാണ്‌ കിറ്റ്‌ വിതരണം.  നിശ്ചയിക്കപ്പെട്ട തീയതികളിൽ ഭക്ഷ്യകിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്തംബർ നാല് മുതൽ ഏഴ് വരെ വാങ്ങാം.  ഏഴിന് ശേഷം വിതരണം ചെയ്യില്ല. ജില്ലയിൽ 53719 മഞ്ഞ കാർഡുകളും  73583 പിങ്ക് കാർഡുകളും  50088 നീല കാർഡുകളും 53382 വെളള കാർഡുകളുമാണുള്ളത്‌. എൻപിഐ കാർഡിലെ 824 ഉടമകൾകൾക്കും ഭക്ഷ്യക്കിറ്റ് ലഭിക്കും.  
കിറ്റിലെ ഇനങ്ങൾ:   1 കിലോ പഞ്ചസാര, 500 ഗ്രാം ചെറുപയർ, 250  ഗ്രാം തുവരപരിപ്പ്, അരക്കിലോ ഉണക്കലരി, അരലിറ്റർ വെളിച്ചെണ്ണ, 100  ഗ്രാം തേയില, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മഞ്ഞൾപൊടി, 50 ഗ്രാം കശുവണ്ടിപരിപ്പ്, 50ഗ്രാം നെയ്യ്, 20  ഗ്രാം ഏലയ്ക്ക, 100  ഗ്രാം ശർക്കരവരട്ടി/ചിപസ്, ഒരു കിലോ ഗ്രാം പൊടി ഉപ്പ്, തുണിസഞ്ചി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top