25 July Sunday

കേരളത്തിന്റെ ഭൗതിക വികസനത്തിൽ വായന 
മുഖ്യ പങ്ക് വഹിച്ചു: മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

 കൽപ്പറ്റ

സാമൂഹ്യ വികസന സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനശീലമാണെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായനരീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളാനും നൂതന സാങ്കേതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാൻ വായനദിനത്തിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷനായി. കലക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായി. മാനന്തവാടി വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഹൃദ്യ എലിസബത്ത് വായനസന്ദേശം നൽകി. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാലൻ, ഡിഡിഇ കെ വി ലീല, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ തുടങ്ങിയവർ സംസാരിച്ചു. ജൂലൈ 7 വരെയാണ് ജില്ലയിൽ വായന പക്ഷാചരണം നടക്കുന്നത്.  സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകേന്ദ്രം, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ്‌ വായന പക്ഷാചരണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top