25 May Monday

ജില്ലയിലെങ്ങും വായനദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കൽപ്പറ്റ
വിവിധങ്ങളായ പരിപാടികളോടെ  ജില്ലയിലെങ്ങും വായനാദിനം ആചരിച്ചു.  സ‌്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ വ്യത്യസ‌്തമായ നിരവധി പരിപാടികളോടെയാണ‌് വായനാദിനം ആചരിച്ചത‌്. 
അമ്പലവയൽ പബ്ലിക്ക് ലൈബ്രറി  ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്ക‌് വായനശാലയെ പരിചയപ്പെടുത്തി. പ്രധാനാധ്യാപിക വി എം ഗ്രേസി, കെ കെ ഗംഗാധരൻ,  ബഷീർ തുടങ്ങിയവർ സംസാരിച്ചു. 
തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനാചരണവും  പി എൻ പണിക്കർ അനുസ്മരണവും പ്രശസ്ത ചിത്രകാരൻ സണ്ണി മാനന്തവാടി നിർവഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പ്രദീപ്  നിർവഹിച്ചു. ഇന്ദുമതി,   ജയന പ്രമോദ്,   നന്ദന പ്രമോദ് എന്നിവർ സംസാരിച്ചു.
കൽപ്പറ്റ എച്ച്ഐഎം യുപി സ്‌കൂൾ വിദ്യാർഥികൾ വായനാദിനത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി സന്ദർശിച്ചു. ജില്ലാ ലൈബ്രേറിയൻ സുമേഷ്, കിഷോർ, രാഗേഷ് എന്നിവർ ക്ലാസെടുത്തു. അധ്യാപകരായ അലി ജാഫർ,  അഫ്സൽ,  ലെജി ജോൺ ഷീന തുടങ്ങിയവർ സംസാരിച്ചു. 
അച്ചൂരാനം ഗവ. എൽപി സ്കൂളിൽ പ്രധാനാധ്യാപിക ജയശ്രീ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പുസ്തക മിഠായി തയ്യാറാക്കി ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.  പുസ്തക താലപ്പൊലിയേന്തി കുട്ടികൾ വായന ദിനത്തെ വരവേറ്റു. വായനക്വിസ് , ഫോട്ടോ പ്രദർശനം, പുസ്തക പരിചയം, എന്റെ വായന,  ഡയറി എഴുത്ത് എന്നിവ സംഘടിപ്പിച്ചു.
കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കുളിൽ വായനവാരാചരണ പരിപാടികൾക്ക് വിളംബര ഘോഷയാത്രയോടെ തുടക്കമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും ഭാഷാ ക്ലബുകളുടേയും സംയുക്താഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും ഗ്രന്ഥപരിചയവും നടത്തി. വായനവാരത്തിൽ ഓരോ ദിവസവും ഓരോ ഭാഷയിലുള്ള പ്രസിദ്ധരായ കവികളേയും കാവ്യങ്ങളേയും പരിചയപ്പെടുത്തും. പ്രധാനാധ്യാപകൻ പി എ ഷാജു,  ഉദ്ഘാടനം ചെയ്തു. വി എ ആൻസി വായനദിന സന്ദേശം നൽകി.
പേരാല്‍ ഗവ.എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഭ വായനശാല സന്ദര്‍ശിച്ചു.  മുഴുവന്‍ കുട്ടികള്‍ക്കും അംഗത്വം നല്‍കി. വായനശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ലൈബ്രേറിയന്‍  വിശദീകരിച്ചു. പ്രധാനാധ്യാപകൻ  പ്രമദാസ് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അറിഞ്ഞു നേടാം പദ്ധതി കെ കെ നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു. 
കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ വിവിധ പരിപാടികളോടെ ഒരു മാസം നീണ്ട് നിൽക്കുന്ന വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം അബ്ബാസ് പുന്നോളി നിർവഹിച്ചു. പുസ്തകപ്രദർശനം നടത്തി .ഒരു മാസക്കാലത്തേക്ക് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും. പ്രധാനാധ്യാപിക  വി ശ്രീലത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റഷീന സുബൈർ അധ്യക്ഷയായി. 
അക്ഷരം പബ്ലിക് ലൈബ്രറി മേപ്പാടി പഞ്ചായത്,  കുടുംബശ്രീ മിഷന്‍ എന്നിവ  വായനദിനം ആചരിച്ചു. പഞ്ചായത്ത‌് പ്രസിഡന്റ‌് കെ കെ സഹദ‌് ഉദ‌്ഘാടനം ചെയ‌്തു. സീനത്ത് അധ്യക്ഷയായി. എഴുതുക്കാരി ആതിര വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് അലി ,പ്രിന്‍സി, അപര്‍ണ എന്നിവര്‍ പുസ്തക അവതരണം, നടത്തി , കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, ചന്ദ്രശേഖരന്‍ തമ്പി, മിനി,  കെ വിശാലാക്ഷി, സാബു ജോസ് എന്നിവര്‍ സംസാരിച്ചു. കെ ശിവദാസന്‍ സ്വാഗതവും പി സി ജോണ്‍ നന്ദിയും പറഞ്ഞു.
വെള്ളമുണ്ട പബ്ലിക്ക‌് ലൈബ്രറി, ഹയർ സെക്കൻഡറിറി സ്കൂൾ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് നടത്തിയ വായനാദിനാചരണം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി കെ നിർമ്മലദേവി ഉദ്ഘാടനം ചെയ്തു. എം മുരളീധരൻ അധ്യക്ഷനായി. റിട്ട. പ്രിൻസിപ്പൽ എം ചന്ദ്രൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പുസ്തക ചർച്ചയിൽ അബ്ദുൽ നാസർ മുട്ടുങ്ങൽ ‘ബിരിയാണി’ പുസ്തകാവതരണം നടത്തി. വി കെ ശ്രീധരൻ, കെ ആർ രാജേഷ്, വി കെ പ്രസാദ്, ഖദീജ എന്നിവർ സംസാരിച്ചു. 
ജില്ലാ ലൈബ്രറി കൗൺസിൽ പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ സഹകരണത്തോടെ വയനാട് മുസ്ലിം ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. സുരേഷ‌് ബാബു ഉദ‌്ഘാടനം ചെയ‌്തു. സ്കൂൾ പ്രിൻസിപ്പലും എഴുത്തുകാരനുമായ താജ് മൻസൂർ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബാബുരാജ്,  ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ കെ രാജേഷ്, സീനിയർ ഹൈസ്‌കൂൾ അസിസ്റ്റന്റ് പി ആമിന, ഷാഹിന എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top