12 November Tuesday

ദുരന്ത നിവാരണസേന രൂപീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കൽപ്പറ്റ
ജില്ലാ പഞ്ചായത്ത് രൂപീകരിക്കുന്ന ദുരന്ത നിവാരണ സേനയിൽ 1,100 യുവതികളെ അംഗങ്ങളാക്കുമെന്നു പ്രസിഡന്റ് കെ ബി നസീമ, പൊഴുതന ഡിവിഷൻ അംഗം പി എൻ വിമല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരണം. ജില്ലയിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പൽ വാർഡിൽനിന്നും 35 വയസിൽ താഴെ പ്രായമുള്ള  സന്നദ്ധ സേവനത്തിനു തയാറായ രണ്ടു വീതം കുടുംബശ്രീ അംഗങ്ങളെയാണ് സേനയുടെ വനിതാ വിഭാഗത്തിൽ ഉൾപ്പെടുത്തുക.  സേനാംഗങ്ങൾക്കു ദുരന്തനിവാരണത്തിൽ അഗ്നി-രക്ഷാസേന പരിശീലനം നൽകും. പരിശീലനത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ വിനിയോഗിക്കും. സേനയിൽ ചേരാൻ താത്പര്യമുള്ള  25നും 30നും ഇടയിൽ പ്രായമുള്ളവർ  ജില്ലാ പഞ്ചായത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോമിന്റെ മാതൃക 25നു മുമ്പ് പ്രസിദ്ധപ്പെടുത്തും. സേനയിലേക്കു തെരഞ്ഞടുത്തവരുടെ ബയോഡാറ്റ സഹിതം ഡയറക്ടറി പ്രസിദ്ധീകരിക്കും. സേനയിലെ വനിതാ അംഗങ്ങൾക്ക്‌  തിരിച്ചറിയൽ കാർഡിനു പുറമേ യൂണിഫോമും അനുവദിക്കും.
 
പ്രധാന വാർത്തകൾ
 Top