23 July Tuesday

പച്ചത്തുരുത്ത്; ജില്ലാതല ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 

കൽപ്പറ്റ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ‌്ച  പകൽ 11ന‌് കണിയാമ്പറ്റ സർക്കാർ വൃദ്ധസദനം പരിസരത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ എൻഎസ്കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ വനവൽക്കരണം, തൊഴിലുറപ്പ് പദ്ധതി, കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവയും  പദ്ധതിയുമായി സഹകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരിലൂടെ മനുഷ്യനിർമിത കൃത്രിമവനമായ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അരസെന്റ് മുതൽ വിസ്തീർണ്ണത്തിൽ വരെ ഇത്തരം പച്ചത്തുരുത്തുകൾ നിർമിക്കാം. പ്രാദേശികമായി ലഭിക്കുന്ന തണൽ മരങ്ങൾ, ഫലവൃക്ഷങ്ങൾ, പൂമരങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ പച്ചത്തുരുത്തിൽ നട്ട് പരിപാലിക്കാം.
 ഹരിത കേരളം മിഷന്റെ 'വെള്ളം വൃത്തി വിളവ്' എന്നീ ആശയങ്ങളുമായി പ്രവർത്തിക്കുന്ന കണിയാമ്പറ്റ സ്വദേശിയും മീനങ്ങാടി ഗവ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ പുണ്യ സന്തോഷിനെ മിഷൻ അംബാസിഡറായി ചടങ്ങിൽ പ്രഖ്യാപിക്കും.
 
പ്രധാന വാർത്തകൾ
 Top