25 May Monday
കുടകിൽ കോവിഡ്‌

ജില്ല അതീവ ജാഗ്രതയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നഗരസഭാംഗങ്ങളോട്‌ സംസാരിക്കുന്നു

 
മാനന്തവാടി
കുടകിൽ  കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. കുടകുമായി അതിർത്തി പങ്കിടുന്ന തോൽപെട്ടി, ബാവലി ചെക്‌പോസ്‌റ്റുകളും അതിർത്തി പ്രദേശങ്ങളും തീവ്ര നിരീക്ഷണത്തിലായി. 15ന് ദുബായിയിൽനിന്നും വന്ന വീരാജ്പേട്ടയിലെ കൊണ്ടങ്കിരി സ്വദേശിയായ 35 കാരനാണ് വ്യാഴാഴ്ച കോവിഡ്  സ്ഥിരീകരിച്ചത്. ഇൻഡിഗോയുടെ വിമാനത്തിലാണ്‌ ബംഗളൂരു  എയർപോർട്ടിൽ ഇയാൾ എത്തിയത്‌. അവിടെനിന്നും  കർണാടക  കെഎസ്‌ആർടിസി ബസ്സിൽ  മടിക്കേരിയെത്തിയ യുവാവിനെ പനിയും മറ്റ് രോഗ ലക്ഷണങ്ങളും കണ്ടതിനേത്തുടർന്ന് കൊറന്റൈനിലാക്കിയിരുന്നു.  രോഗബാധ സ്ഥിരീകരിച്ചതോടെ കുടക് മെഡിക്കൽ കോളേജിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചിച്ചു. ഇയാൾ യാത്രചെയ്ത ദിവസം വിമാനത്തിലും ബസിലും യാത്ര ചെയ്ത ആളുകൾ ഏറ്റവുമടുത്ത സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്‌. കുടക്‌ ജില്ലാ ഭരണകൂടം ഇയാളുടെ  റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. 
31 വരെ കുടക് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്കൂളുകൾ, കോളേജുകൾ, കല്യാണ മണ്ഡപങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടൽ, റിസോർട്ടുകൾ എന്നിവ അടച്ചു.  ജില്ലയിൽനിന്നും പൊന്നംപേട്ട മടിക്കേരി, കുശാൽനഗർ, ഗോണിക്കുപ്പ, ശ്രീമംഗല എന്നിവിടങ്ങളിലെല്ലാം നൂറുകണക്കിന് മലയാളികൾ താമസമുണ്ട്. വാഴ, ഇഞ്ചി തുടങ്ങിയകൃഷികൾക്കായി ഏക്കറു കണക്കിന് തോട്ടങ്ങൾ മലയാളികൾ പാട്ടത്തിനെടുക്കാറുണ്ട്‌. തിരുനെല്ലി, മാനന്തവാടി, പുൽപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ പട്ടികവർഗ കോളനിയിൽനിന്നും കുടുംബസമേതം കുടകിലും പരിസരപ്രദേശങ്ങളിലും ഇഞ്ചി തോട്ടങ്ങളിൽ പണിയെടുക്കുന്നവരുമുണ്ട്‌. 
കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്നും നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി പരിശോധനക്ക് വിധേയരാക്കുമെന്നും  കലക്ടർ അറിയിച്ചു. 
പ്രധാന വാർത്തകൾ
 Top