27 September Sunday

പൾസ്‌ പോളിയോ 49718 കുട്ടികൾക്ക്‌ തുള്ളിമരുന്ന്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
 
കൽപ്പറ്റ
ഞായറാഴ്‌ച്ച നടത്തിയ പൾസ്‌ പോളിയോ പ്രതിരോധ യജ്ഞത്തിൽ ജില്ലയിൽ 49718 കുട്ടികൾ തുള്ളിമരുന്ന്‌ സ്വീകരിച്ചു. ആകെ  63048 കുട്ടികളാണ്‌ തുള്ളിമരുന്ന്‌ സ്വീകരിക്കേണ്ടിയിരുന്നത്‌. ഇതിൽ 79 ശതമാനംപേർക്കും മരുന്ന്‌ നൽകി. അവശേഷിക്കുന്നവർക്ക്‌ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന്‌ നൽകും.  ഞായറാഴ്‌ച്ച തുള്ളിമരുന്ന്‌ സ്വീകരിച്ചവരിൽ 257 കുട്ടികൾ അതിഥി തൊഴിലാളികളുടെ കുട്ടികളാണ്.
പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കലക്ടർ ഡോ. അദീല അബ്ദുള്ള ഉദ്‌ഘാടനംചെയ്‌തു. നഗരസഭാ ചെയർപേഴ്സൺ. സനിത ജഗദീഷ് അധ്യക്ഷയായി.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.  ശ്രീകുമാർ മുകുന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ ആർസിഎച്ച്  ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസർ കെ ഇബ്രാഹിം നന്ദിയും പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top