26 February Wednesday

കാപ്പി കർഷകർക്കായുള്ള സർക്കാർ ഇടപെടലുകൾ അഭിനന്ദനീയം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
കൽപ്പറ്റവൈഗ പ്രിവൈഗ പ്രദർശനമേളകൾ സംഘടിപ്പിച്ച സംസ്ഥാനസർക്കാർ കാപ്പികർഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇടപെടുന്നതിൽ വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ യോഗത്തിൽ  നന്ദി രേഖപ്പെടുത്തി. 25 കൊല്ലത്തിലെ ഇടവേളയിൽ വളങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും വില 300 ശതമാനം മുതൽ 400 ശതമാനം വരെ വർധിച്ചിട്ടുണ്ട്. എന്നാൽ കാപ്പി വില വെറും 20 ശതമാനം മാത്രം വർധിച്ച്  120 രൂപയിലാണ് നിൽക്കുന്നത്. പ്രകൃതിയോട് യോജിച്ച ഏറ്റവും അനുകൂലമായ കൃഷി ചെയ്യുന്ന കാപ്പി കൃഷിക്കാരുടെ സ്ഥിതി ദയനീയമാണ്. ഈ വർഷവും പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കുറഞ്ഞ വിളയാണ് പ്രതീക്ഷിക്കുന്നത്. കർഷകരുടെ അവസ്ഥ പരിഗണിച്ച് സർക്കാരിന്റെയും കോഫി ബോർഡിന്റെയും ഭാഗത്തുനിന്ന്  സാഹചര്യത്തിന് അനുയോജ്യമായ നടപടികൾ ഉണ്ടാകണമെന്നും കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്നും എന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പ്രശാന്ത് രാജേഷ് അധ്യക്ഷനായി. അഡ്വ. മൊയ്‌തു, എം പി വസന്തകുമാർ, എം എൻ ചന്ദ്രനാഥൻ, വി വി ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു. അനൂപ് നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top