24 November Tuesday

137 സമ്പർക്കം 144 കോവിഡ്; 122 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 

കൽപ്പറ്റ
ജില്ലയിൽ  ഞായറാഴ്‌ച 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡിഎംഒ ഡോ ആർ  രേണുക അറിയിച്ചു. 122 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്നും 6 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5775 ആയി. 4639 പേർ   രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേർ മരണപ്പെട്ടു. നിലവിൽ 1101 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 340 പേർ വീടുകളിൽ ഐസൊലേഷനിലാണ്‌.
രോഗം സ്ഥിരീകരിച്ചവർ:
അമ്പലവയൽ  18  , മീനങ്ങാടി 16  , മാനന്തവാടി, മൂപ്പൈനാട്, വൈത്തിരി 11 പേർ വീതം, മേപ്പാടി, മുട്ടിൽ 10 പേർ വീതം, ബത്തേരി, തിരുനെല്ലി 8 പേർ വീതം, വെള്ളമുണ്ട, പടിഞ്ഞാറത്തറ 5 പേർ വീതം, മുള്ളൻകൊല്ലി 4 പേർ, കൽപ്പറ്റ, കണിയാമ്പറ്റ 3 പേർ വീതം, തവിഞ്ഞാൽ, പുൽപ്പള്ളി, നെന്മേനി, എടവക, പനമരം 2 പേർ വീതം, തൊണ്ടർനാട്, വെങ്ങപ്പള്ളി, തരിയോട്, നൂല്പുഴ സ്വദേശികളായ ഓരോരുത്തർ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
 11 ന് ദുബൈയിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി,  17ന് കർണാടകയിൽ നിന്ന് വന്ന  നൂൽപ്പുഴ, തരിയോട് സ്വദേശികൾ,   അഞ്ചിന് ഉത്തരാഖണ്ഡിൽ നിന്ന് വന്ന രണ്ട് വെള്ളമുണ്ട സ്വദേശികൾ,   ഏഴിന് പശ്ചിമബംഗാളിൽ നിന്ന് വന്ന രണ്ട് തവിഞ്ഞാൽ സ്വദേശികൾ എന്നിവരാണ് പുറത്ത് നിന്നെത്തി രോഗബാധിതരായവർ.
122 പേർക്ക് രോഗമുക്തി
വൈത്തിരി   11  , നെന്മേനി, മേപ്പാടി,  മുട്ടിൽ 9 പേർ വീതം, മൂപ്പൈനാട് 8 , തവിഞ്ഞാൽ 5  ,  കണിയാമ്പറ്റ, മാനന്തവാടി, ഇടവക, മീനങ്ങാടി 3 പേർ വീതം, വെള്ളമുണ്ട, പനമരം, പടിഞ്ഞാറത്തറ, പുൽപ്പള്ളി,  കൽപ്പറ്റ 2 പേർ വീതം, പൂതാടി, അമ്പലവയൽ, തരിയോട്, തിരുനെല്ലി, ബത്തേരി സ്വദേശികളായ ഓരോരുത്തർ,  കണ്ണൂർ, മലപ്പുറം, എറണാകുളം സ്വദേശികളായ ഓരോരുത്തർ, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 41 പേർ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
515 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഞായറാഴ്‌ച പുതുതായി   515 പേർ നി രീക്ഷണത്തിലായി. 274 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 4658 പേർ.  ഞായറാഴ്‌ച  വന്ന 119 പേർ ഉൾപ്പെടെ 758 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്ന് ഇന്ന് 1953 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 119184 സാമ്പിളുകളിൽ 117833 പേരുടെ ഫലം ലഭിച്ചു. ഇതിൽ 112058 നെഗറ്റീവും 5775 പോസിറ്റീവുമാണ്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top