24 November Tuesday

സൗജന്യ വിദഗ്‌ധ ചികിത്സ കേന്ദ്രം തുടങ്ങുന്നു ഹീമോഫീലിയ രോഗികൾക്ക്‌ സർകാർ തലോടൽ

സ്വന്തം ലേഖകൻUpdated: Monday Oct 19, 2020
കൽപ്പറ്റ
ഹിമോഫീലിയ, തലാസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ രക്തജന്യരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സർകാർ‌ തലോടൽ.  ഈ രോഗങ്ങളുടെ ചികിത്സക്കായി ജില്ല ആശുപത്രിയിൽ  സൗജന്യമായി വിദഗ്‌ധ ചികിത്സ കേന്ദ്രം തുടങ്ങാൻ  നടപടികൾ തുടങ്ങി .   
50 ലക്ഷം രൂപയാണ്‌ സെന്ററിന്‌ അനുവദിച്ചത്‌. നിർമിതി കേന്ദ്രത്തിനാണ്‌ നിർമാണ ചുമതല. രോഗനിർണയത്തിനും രക്തം മാറ്റി വെക്കലിനും അന്യജില്ലകളെ ആശ്രയിക്കേണ്ടി വന്ന ദുരവസ്ഥക്കാണ്‌‌ സർകാർ നടപടി പരിഹാരമായത്‌.   അത്യാധുനിക ലാബ്, ‌ 10 കിടക്കകൾ തുടങ്ങിയ സജ്ജീകരണങ്ങളാണ്‌ ഇവിടെ ഒരുക്കുന്നത്‌.   രക്തം മാറ്റി വെക്കാനും  കഴിയും. നിലവിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിലോ അല്ലെങ്കിൽ വൻ തുക നൽകി സ്വകാര്യ ആശുപത്രികളിലോ ലഭിച്ച ചികിത്സയാണ്‌  സൗജന്യമായി ജില്ല ആശുപത്രിയിൽ ലഭ്യമാകുക.
 ഹിമോഫീലിയ ട്രീറ്റ്‌മെന്റ്‌ സെന്റർ എന്ന പേരിലാണ്‌ സെന്റർ ആരംഭിക്കുന്നത്‌.  
   രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ചില ക്ലോട്ടിങ്‌ ഫാക്ടറുകളുടെ  അഭാവമുള്ളവരാണ്‌ ഹിമോഫീലിയ രോഗികൾ.    രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടിയാൽ  രക്തം കട്ടപിടിക്കാൻ താമസമുള്ളതിനാൽ അവിടങ്ങളിൽ ശരീരഭാഗം മുഴച്ചുവരിക,  രക്തസ്രാവമുണ്ടായാൽ രക്തം നിലക്കാത്ത അവസ്ഥ വരിക  എന്നിവയാണ്‌  രോഗത്തിന്റെ  പ്രധാന ലക്ഷണങ്ങൾ. 
ശരീരത്തിൽ അമിതമായരീതിയിൽ ഹീമോഗ്ലോബിൻ  രൂപപ്പെടുന്നതാണ്‌ തലാസീമിയ രോഗം. അരിവാൾ രോഗം എന്നറിയപ്പെടുന്ന സിക്കിൾസെൽ അനീമിയയും രക്തജന്യരോഗമാണ്‌. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top