24 November Tuesday

വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി 24 മണിക്കൂർ സേവനം

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

 

കൽപ്പറ്റ
ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന്റെ   കീഴിൽ പ്രവർത്തിക്കുന്ന ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാവും. പോളിക്ലിനിക്കുകളുടെ സംസ്ഥാന തല ഉദ്ഘാടനം  മന്ത്രി കെ  രാജു വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. 
സംസ്ഥാനത്ത് 27 വെറ്ററിനറി ക്ലിനിക്കുകളാണ് ആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവിടങ്ങളിൽ ജീവനക്കാർ പ്രവർത്തിക്കുക. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും, ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും, രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയുമാണ് ഷിഫ്റ്റ്. 
 ബത്തേരി വെറ്ററിനറി പോളി ക്ലിനിക്കിന്റെ  പദ്ധതി പ്രവർത്തന ഉദ്ഘാടനം   നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷ ഷാജി നിർവ്വഹിച്ചു. അൾട്രാ സൗണ്ട് സ്കാനറിർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലത ശശി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ  സഹദേവൻ അധ്യക്ഷനായിരുന്നു. സീനിയർ വെറ്ററിനറി സർജൻ ഡോ. സി  ആരിഫ്, ഫീൽഡ് ഓഫീസർ ജെയിംസ് മാത്യൂ, നഗരസഭ ഡിവിഷൻ മെമ്പർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top