22 October Friday

തവിഞ്ഞാലിൽ ഭവനപദ്ധതി 
അട്ടിമറിക്കാൻ നീക്കം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തവിഞ്ഞാൽ
തവിഞ്ഞാൽ പഞ്ചായത്തിൽ ഭവനപദ്ധതി അട്ടിമറിക്കാൻ ശ്രമം നടത്തുന്നതായി എൽഡിഎഫ്‌ ഭരണസമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നാംഘട്ട ഭവനപദ്ധതിക്ക്‌  നീക്കിവച്ച തുക വകമാറ്റി ചെലവഴിക്കാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്‌കരിച്ചു. തീരുമാനത്തിൽനിന്ന്‌ പിന്മാറിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെകാലത്ത് ഭവനരഹിതർക്ക്‌ മൂന്നാം ഘട്ട പദ്ധതിയിൽ  നീക്കിവച്ച തുക വകമാറ്റി ചെലവഴിക്കാനാണ്  യുഡിഎഫിന്റെ തീരുമാനമെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആരോപിച്ചു.  ഭരണ സമിതിയിൽ ചർച്ചനടത്തിയപ്പോൾ എൽഡിഎഫ് പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതി നീക്കിവച്ച 26 ലക്ഷം രൂപ വകമാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷധിച്ചാണ് എൽഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്‌.  തീരുമാനവുമായി മുന്നോട്ടുപോയാൽ സമരം സംഘടിപ്പിക്കുമെന്ന്‌ എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ ഷബിത, സുമത അച്ചപ്പൻ, ശ്രീലത കൃഷ്ണൻ, ആനി ബസന്റ്, എം വി ഷിജി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top