15 December Sunday

സ‌്ത്രീയുടെ കൊലപാതകം: ഏഴ‌് മാസത്തിന‌് ശേഷം പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

ബസവരാജ്

വൈത്തിരി
മധ്യവയസ‌്കയെ കൊലപ്പെടുത്തിയ കേസിൽ ഏഴ‌് മാസത്തിന‌് ശേഷം പ്രതി പിടിയിൽ.  ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജ് (ബസവൻ (58)) ആണ‌് വൈത്തിരി പൊലിസ‌ിന്റെ പിടിയിലായത‌്‌. ചുണ്ടേൽ വട്ടക്കുണ്ട് കോളനിയിലെ ലീല (47) യെ കൊന്ന കേസിൽ പ്രതിയാണ‌് ബസവരാജ‌്.  കർണാടകത്തിൽ ഒഴിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബത്തേരയിൽ വച്ചാണ‌് വ്യാഴാഴ‌്ച രാത്രി അറസ്‌റ്റ്‌ ചെയ്‌തത്‌.  2018 ഡിസംബർ 16നായിരുന്നു കൊലപാതകം.  ഇരുവരും ഒന്നിച്ച‌് താമസിച്ചു വരികയായിരുന്നു.  ഇതിനിടെയാണ‌് ലീലയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത‌്. കൊലപാതകത്തിന് ശേഷം പ്രതി കർണാടകയിൽ ഒളിവിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ‌് പറഞ്ഞു. 
 വൈത്തിരി പൊലിസ് ഇൻസ്‌പെക്ടർ പ്രവീൺ, എഎസ്ഐ ഷാജി, സിപിഒമാരായ നൗഷാദ്, അബ്ദുൽനാസർ, രാജേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ‌് ബസവൻ.  കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക‌് റിമാൻഡ‌് ചെയ‌്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top