04 April Saturday

സ്വകാര്യ ബസ് മരത്തിലിടിച്ച് 42 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

 

മാനന്തവാടി 
സ്വകാര്യ ബസ് മരത്തിലിടിച്ച് 42 പേർക്ക് പരിക്കേറ്റു.  ബത്തേരിയിൽ നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാനമ്പാടി സെന്റ്‌ തോമസ് ബസാണ് ചൊവ്വാഴ്‌ച്ച വൈകിട്ട്‌ 5.30ഓടെ അപകടത്തിൽപെട്ടത്‌. നടവയൽ പുഞ്ചവയലിൽ  ബസ് നിയന്ത്രണം വിട്ട്‌ മരത്തിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ബാബുവിനെ(55) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ   മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ പനമരം ആശുപത്രിയിൽ  പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. പ്രസാദ് (42), എബിനൈസ് (39), അക്ഷയ മനോജ് (18), പ്രതീഷ് (30), അനുപമ (18), ജോയി (46), അസ്‌ക്കർ അലി (19), എബിൻ (19), ജസ്വിൻ (19), രാഹുൽ (18),  ജിതിൻ (21), അജയ് (19), സുലോചന (56), പുഷ്പ (32), മിൻഷ (23), ഷൈലജ (50), അമർജിത്ത് (20), റാഫി (20), ഗഫൂർ (20), ജെയ്‌സാം (19), ഷഹർബാൻ (19), ബിൻഷ (24), അഷ്‌ക്കർ അലി (19), സുബ്രഹ്മണ്യൻ (55), രതിൻ (29), ജിസാം (20), ടിജിൻ (21), വാസു (64), മണി (39), റോഷിത (48), ജോഷി ജോർജ് (40) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിയലുള്ളത്‌. പരിക്കേറ്റവരെ ഒ ആർ കേളു എം എൽ എ,  മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ്, സബ്കലക്ടർ വികൽപ്പ് ഭരദ്വാജ്,
തഹസിൽദാർ എൻ ഐ ഷാജു, ഡിഎംഒ ആർ രേണുക എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top