20 November Wednesday

ക്വട്ടേഷൻ ആക്രമണം: പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ദേശീയപാത കവർച്ച കേസിൽ പ്രതികൾ സഞ്ചരിച്ച കാർ (കഴിഞ്ഞദിവസം പ്രതികളുടേതെന്നപേരിൽ കൊടുത്ത ചിത്രം അക്രമണത്തിന്‌ ഇരയായവരുടേതായിരുന്നു )

കൽപ്പറ്റ
ദേശീയപാതയിൽ വാഹനം ആക്രമിച്ച്‌ പണം  തട്ടിയ കേസിൽ റിമാൻഡിലുള്ള ക്വട്ടേഷൻ സംഘത്തെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പൊലിസ്‌ കോടതിയിൽ ഹരജി നൽകി. തൃശ്ശൂർ സ്വദേശികളായ പ്രതികൾ വൻ ആസുത്രണമാണ്‌ കവർച്ചക്കായി  നടത്തിയുട്ടളതെന്നും കുടുതൽ ചോദ്യം ചെയ്യലിലൂടെ കവർച്ചക്ക്‌ പിന്നിൽ പ്രവർത്തിച്ച മറ്റ്‌ കണ്ണികളെകൂടി പിടികൂടാനാവുമെന്ന നിഗമനത്തിലാണ്‌ പൊലിസ്‌. 15 അംഗസംഘമാണ്‌ കഴിഞ്ഞദിവസം  മീനങ്ങാടിക്കടുത്ത്‌ വെച്ച്‌ യുവാക്കളെ അക്രമിച്ച്‌ പണം കവർന്നത്‌. ഇതിൽ രണ്ട്‌ പേരെ മണിക്കറുകൾക്കവും 12 പേരെ   24  മണിക്കുറിനകവും അറസ്‌റ്റ്‌ ചെയ്‌തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാവാനുണ്ട്‌.  റിസോർട്ട്‌ കേന്ദ്രീകരിച്ച്‌ താമസിച്ച്‌ പണവുമായി പോകുന്നവരെ കുറിച്ച്‌ വിവരങ്ങൾ നൽകാനടക്കം ആളുകളെ ഏർപ്പാടാക്കിയാണ്‌ കവർച്ച ആസൂത്രണം ചെയ്‌തത്‌. അതുകൊണ്ട്‌ തന്നെ ഇവർക്ക്‌ വിവരം നൽകയവരെകുറച്ചടക്കം കൂടുതൽ വിവരങ്ങൾ അറിയാനാണ്‌ പൊലിസ്‌ കസ്‌റ്റഡി ആവശ്യപ്പെടുന്നത്‌. പിടിയിലാവരെ കൂടാതെ വൻ ക്വട്ടേഷൻസംലം   പുറത്തുണ്ടെന്നും പൊലിസ്‌ സംശയിക്കുന്നുണ്ട്‌. ജസ്‌ബീർ, ജറീഷ്‌(32) എന്നിവരാണ്‌ കവർച്ചക്കിരയായത്‌.  സ്വർണം വിറ്റുകിട്ടിയ  പണവുമായി വരുമ്പോൾ തിങ്കഴാഴ്‌ച രാത്രി ദേശീയപാതയിൽ മീനങ്ങാടി കുട്ടിരായിൻ പാലത്തിനടുത്തുവച്ചായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ അക്രമണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ രിതിയിൽ കവർച്ച നടത്തുന്ന സംഘമാണ്‌  ജില്ലയിലും കവർച്ച നടത്തിയത്‌.  പ്രതികളിൽ പലും ഇതിന്‌ മുൻപും സമാനമായ കവർച്ച നടത്തിയവരാണ്‌. മുല്ലക്കര സുധാകരൻ എന്ന പ്രതി തൃശ്ശൂർ ജില്ലയിലെ ഒരു കൊലപാതകകേസിലും പാലക്കാട്‌, തൃശ്ശൂർ ജില്ലകളിൽ കവർച്ച കേസിലും പ്രതിയാണ്‌.
 
പ്രധാന വാർത്തകൾ
 Top