24 October Thursday

കെ വി മോഹനനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 മാനന്തവാടി

മുതിർന്ന സിപിഐ എം നേതാവും എൽഡിഎഫ്  ജില്ലാ കൺവീനറുമായ കെ വി മോഹനനെ  ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പ്രതിയെ മാനന്തവാടി പൊലീസ്‌ അറസ്റ്റ് ചെയ്തു. ഇരിട്ടി മുണ്ടയം പറമ്പ് പുത്തൻപുരയിൽ ഗയകുമാറാണ്‌(37)അറസ്റ്റിലായത്. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്‌.   തിരുവോണദിനത്തിൽ  ഉച്ചയോടെയാണ് ഗയകുമാർ മൊബൈലിലൂടെ മോഹനനെ അസഭ്യം പറഞ്ഞത്‌. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
 
പ്രധാന വാർത്തകൾ
 Top