21 October Monday

ബ്രിട്ടീഷ്‌ കല്ലറകൾ പൊളിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 കൽപ്പറ്റ

നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ്‌ കല്ലറകൾ പൊളിച്ചനിലയിൽ. മേപ്പാടി  ഓടത്തോടാണ്‌ രണ്ട്‌ കല്ലറകൾ  ഇളക്കിമാറ്റിയതായി കണ്ടെത്തിയത്‌. 
 1800കളിൽ നിർമിച്ച കല്ലറയാണിത്‌. ദമ്പതികളുടെതാണെന്നാണ്‌ നിഗമനം. ഓടത്തോടുള്ള ഒരു കുന്നിൻ മുകളിലാണ്‌ കല്ലറകൾ സ്ഥിതി ചെയ്യുന്നത്‌. രണ്ടാഴ്‌ച മുമ്പ്‌ രാത്രിയിൽ കുന്നിൻമുകളിൽനിന്നും വൻ ശബ്ദം പരിസരവാസികൾ കേട്ടിരുന്നു. മണ്ണിടിച്ചിലാണെന്ന ആശങ്കയെ തുടർന്ന്‌  പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഉൾപ്പെടെയുള്ളവർ സ്ഥലപരിശോധ നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്തിയില്ല. പിന്നീടാണ്‌ കല്ലറകൾ ഇളകികിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌.
കല്ലറകൾക്കുള്ളിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ മോഷ്‌ടാക്കൾ ചെയ്‌തതായിരിക്കുമെന്ന്‌ കരുതുന്നു. കല്ലറ പൊളിക്കാൻ തോട്ട പോലുള്ള സ്‌ഫോടക വസ്‌തു ഉപയോഗിച്ച ശബ്ദമാവാം താഴ്‌വാരത്ത്‌ കേട്ടതെന്നും നാട്ടുകാർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top