06 August Friday

രോഗികൾ 259; 
മുക്തി 383

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കൽപ്പറ്റ
 ജില്ലയിൽ  259 പേർക്ക് കൂടി വ്യാഴാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു.  383 പേർ രോഗമുക്തി നേടി. 247 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം  ബാധിച്ചത്‌. ലോക്‌‌ഡൗൺ ഇളവിൽ ജാഗ്രതക്കുറവ്‌ ഉണ്ടാവരുതെന്ന്‌  മുന്നറിയിപ്പ്‌ നൽകുന്നതാണ്‌ വ്യാഴാഴ്‌ചത്തെ കണക്ക്‌. രണ്ട്‌ ദിവസം മുമ്പ്‌ വരെ ഇരുനൂറിൽ താഴെ പോയ കേസുകളാണ്‌ വീണ്ടും ഉയരുന്നത്‌. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.66. ടെസ്‌റ്റ്‌ പോസറ്റവിറ്റി നിരക്കും ഒരു ഘട്ടത്തിൽ ഒമ്പതിൽ താഴേക്ക്‌ ‌ എത്തിയിരുന്നു. മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,810 ആയി. 58,664 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2660 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 
രോഗം സ്ഥിരീകരിച്ചവർ
നെന്മേനി  36,  അമ്പലവയൽ  20,  തിരുനെല്ലി,  ബത്തേരി 18 വീതം, മേപ്പാടി  17, മാനന്തവാടി, പടിഞ്ഞാറത്തറ  14 വീതം,  നൂൽപ്പുഴ  13,  കൽപ്പറ്റ, പനമരം  11 വീതം,  മീനങ്ങാടി  10,  കോട്ടത്തറ, തവിഞ്ഞാൽ, വെങ്ങപ്പള്ളി  8 വീതം,  എടവക  7,  മൂപ്പൈനാട്, മുട്ടിൽ,  തരിയോട് 6 വീതം,  വൈത്തിരി  4,  പൂതാടി,  തൊണ്ടർനാട്  3,  മുള്ളൻകൊല്ലി,  പുൽപ്പള്ളി, 2 വീതം,  കണിയാമ്പറ്റ, വെള്ളമുണ്ട   ഓരോരുത്തരുമാണ്‌  സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഗൾഫിൽ നിന്നും  വന്ന  ഒരാൾക്കും  ഒരു  മഹാരാഷ്ട്ര  സ്വദേശിക്കും  10 തമിഴ്‌നാട്  സ്വദേശികൾക്കും  രോഗബാധ  സ്ഥിരീകരിച്ചു.
 
383 പേർക്ക്‌  രോഗമുക്തി
മേപ്പാടി  സ്വദേശികൾ 3 പേർ, കണിയാമ്പറ്റ, തരിയോട്, വെള്ളമുണ്ട, വൈത്തിരി  2 പേർ വീതം,  കോട്ടത്തറ,  എടവക, പടിഞ്ഞാറത്തറ, തൊണ്ടർനാട്, ബത്തേരി , അമ്പലവയൽ, പനമരം  സ്വദേശികളായ  ഓരോരുത്തരും  11  തമിഴ്‌നാട്  സ്വദേശികളും   വീടുകളിൽ  ചികിത്സയിലായിരുന്ന 354 പേരുമാണ്‌  രോഗമുക്തരായത്.
 
910 പേർ പുതുതായി
നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാഴാഴ്‌ച പുതുതായി നിരീക്ഷണത്തിലായത് 910 പേരാണ്. 1152 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 10248 പേർ. പുതുതായി 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1722 സാമ്പിളുകളാണ് വ്യാഴാഴ്‌ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 4,75,620 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4,75,346 എണ്ണത്തിന്റെ ഫലം ലഭിച്ചു. 4,13,536 പേർ നെഗറ്റീവും 61,810 പേർ പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top