20 June Thursday

കാട്ടാനകളെ വനത്തിലേക്ക്‌ തുരത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
പനമരം
താഴെ നെല്ലിയമ്പത്ത് ദിവസങ്ങളിലായി ഭീതി വിതച്ച കാട്ടാനകൾ തിരികെ കാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങൾ വരുത്തിയ കാട്ടാനകളെ വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് തുരത്തിയത്.  കായക്കുന്ന്, അമ്മാനി, മണൽവയൽ വഴി പാതിരി സൗത്ത് റെയ്ഞ്ചിലെ നെയ്ക്കുപ്പവനത്തിലേക്കാണ് തുരത്തിയത്.
ബുധനാഴ്ച രാത്രി വന്നാതിർത്തിയിൽ തീർത്ത കൽമതിലുകളും വൈദ്യുതി മേലികളും തകർത്താണ്   8 കിലോമീറ്റർ അകലത്തിലുള്ള താഴെ നെല്ലിയമ്പത്ത് ആനകളെത്തിയത്. രണ്ട് ദിവസങ്ങളിലായി നിരവധി കർഷകരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങി നിരവധി ഭാഗത്ത് കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top