19 May Sunday

കൺട്രോൾറൂം തുറന്നു; പരിശോധന ശക്തമാക്കി എക്‌സൈസ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കൽപ്പറ്റ
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  വ്യാജ മദ്യലോബികൾ വ്യാജമദ്യത്തിന്റെ ഉൽപാദനവും വിതരണവും കടത്തും വ്യാപകമാകാൻ സാധ്യതയുള്ളതിനാൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം തുറന്നു.   ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ശക്തമാക്കി.  ചെക്ക് പോസ്റ്റുകളിൽ വനിതകളെ ഉൾപ്പെടെ നിയമിച്ച് അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വ്യാജ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും കടത്ത് തടയുന്നതിന് ശക്തമായ പരിശോധനകൾ സ്വീകരിച്ചിട്ടുണ്ട്.  കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക ബോർഡർ പരിശോധന യൂണിറ്റുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തി വരുന്നു.  കബനീ നദി കടന്ന് വരുന്ന മദ്യ മയക്കു മരുന്ന് കടത്തിന് തടയിടുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.  വ്യാജമദ്യത്തിന്റെ ഉൽപാദനം, വിൽപന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കൺട്രോൾ റൂമിലെ 04936- 248850 എന്ന നമ്പറിലും പൊതുജനത്തിന് ടോൾ ഫ്രീ നമ്പറായ 1800425 2848, ഹോട്ട്‌ലൈൻ നമ്പർ: 155 358 എന്നിവയിലോ വിളിക്കാം. ഫോൺ. എക്‌സൈസ് കൺട്രോൾ റൂം, മീനങ്ങാടി 04936-248850, കൽപ്പറ്റ റെയ‌്ഞ്ചാഫീസ‌് 04936-208230,  മാനന്തവാടി 04935- 244923,  ബത്തേരി  04936- 227227.
 
പ്രധാന വാർത്തകൾ
 Top