25 May Saturday

വോട്ടിങ് യന്ത്രങ്ങളിൽ സങ്കേതിക തകരാറുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കൽപ്പറ്റ
പാർലമെന്റ‌് തെരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കുന്ന വോട്ടിങ്ങ‌് യന്ത്രങ്ങൾ പലതും  കാര്യക്ഷമമല്ലെന്ന‌് പരാതി. യന്ത്രങ്ങൾ പലതിനും സാങ്കേതികതകരാറുകൾ ഉണ്ടെന്നാണ‌് കഴിഞ്ഞദിവസം നടന്ന യന്ത്രങ്ങളുടെ പരിശോധനയിൽ പങ്കെടുത്ത രാഷ‌്രടീയപാർടി പ്രതിനിധികൾ പറയുന്നത‌്.  വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ്  പൂത്തിയായെന്ന‌് അധികൃതർ പറയുമ്പോഴും കഴിഞ്ഞ ദിവസം പരിശോധിച്ച യന്ത്രങ്ങളിൽ കൺട്രോൾ മിഷൻ പ്രവർത്തിക്കാതിരിക്കൽ, ബട്ടൺ രണ്ടും മൂന്നും തവണ പ്രസ്സ‌് ചെയ‌്താലും കൃത്യമായി വോട്ട‌് രേഖപെടുത്താതിരിക്കൽ തുടങ്ങി പല പല പ്രശ‌്നങ്ങൾ ഉയർന്നിരുന്നു. വർക്ക‌് ചെയ്യാത്ത കൺട്രോൾ മെഷീന‌് പകരം മെഷീൻ   കൊണ്ടുവരുമെന്നാണ‌് പറയുന്നത‌്.  ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്ക‌് നേരെയുള്ള ബട്ടൺ ഒന്നോ  രണ്ടോ തവണ പ്രസ്സ‌് ചെയ‌്തിട്ടും   ചിഹ‌്നം പതിയാത്തതും ബീപ‌് ശബ്ദം ഉണ്ടാവാത്തതും  ആശയക്കുഴപ്പമുണ്ടാക്കുന്നു.  ഇത്തരം സന്ദർഭങ്ങളിൽ  എതെങ്കിലും ബട്ടണിൽ  പ്രസ്സ‌് ചെയ്യാൻ സാധ്യതയുണ്ടെന്ന‌് ഈ രംഗത്തെ വിദഗ‌്ധർ പറയുന്നു. കഴിഞ്ഞ ദിവസം എത്തിച്ച മെഷീനുകളിൽ  പകുതിയലധികവും പരിശോധിക്കാൻ കഴിഞ്ഞിട്ടുമില്ല. കൂടാതെ വിവി പാറ്റ‌് മിഷനിലും സാങ്കേതിക പ്രശ‌്നങ്ങൾ നിലനിൽക്കുന്നുണ്ട‌്.   കൽപ്പറ്റ,  ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമീഷനിങ്ങാണ‌്   നടന്നത‌്.  വോട്ടിങ് യന്ത്രങ്ങൾ  22ന് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറും. ഇതിന‌് മുമ്പായി പരാതികൾ പരിഹരിക്കപ്പെടണമെന്ന‌് രാഷ‌്രടീയ പാർടി പ്രതിനിധികളായ പോളിങ്ഏജന്റുമാർ  പറഞ്ഞു.  തെരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തിന്റെ ഭാഗമായി നടത്തിയ മോക് പോളിങ്ങും പൂർണ തൃപ‌്തി നൽകുന്നതല്ല. സ്ഥാനാർഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽ ചെയ്യുന്നതാണ് ഇവിഎം കമീഷനിങ് പ്രക്രിയ. വിവിപാറ്റിലും സ്ഥാനാർഥികളുടെ വിവരങ്ങൾ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പർ ലോഡ് ചെയ്ത് സീൽ ചെയ്തു.  ജില്ലയിൽ 215 പോളിങ‌് സ്റ്റേഷനുകളാണുള്ളത്.
പ്രധാന വാർത്തകൾ
 Top