25 May Saturday

വൈകല്യങ്ങൾ മറന്ന‌് ഇടതിനെ നെഞ്ചേറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
കൽപ്പറ്റ
വെയിലും മഴയും ശാരീരീക അവശതകളുടെ പരിമിതികളും മറികടന്ന‌് ഹൃദയപക്ഷമായ ഇടതുപക്ഷത്തിനൊപ്പം അണിനിരന്ന‌് ഭിന്നശേഷിക്കാരുടെ മുച്ചക്രവാഹനറാലി.  എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ തെരെഞ്ഞെടുപ്പ‌് പ്രചാരണാർഥമാണ‌് ഡിഎഡബ്ലുഎഫ‌് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "എന്തുകൊണ്ട‌് ഇടതുപക്ഷം' എന്ന മുദ്രാവാക്യമുയർത്തി ഭിന്നശേഷിക്കാർ ജില്ലയിൽ മുച്ചക്രവാഹനറാലി നടത്തിയത‌്. ശാരിരീക അസ്വസ്ഥകൾ അലട്ടുമ്പോഴും നിർണായക തെരഞ്ഞെടുപ്പിൽ  ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളേണ്ടതിന്റെ പ്രസക‌്തി  അടയാളപെടുത്തുന്നതായിരുന്നു റാലി. രാവിലെ രണ്ട‌് കേന്ദ്രങ്ങളിൽനിന്നുമായി  ആരംഭിച്ച റാലി കടുത്ത വെയിലും ചൂടും അവഗണിച്ചും മുന്നോട്ട‌് നീങ്ങി. ഉച്ചതിരിഞ്ഞ‌് വേനൽമഴയും പെയ‌്തങ്കെിലും ഇതിലൊന്നും തളരാതെ ഇടതുപക്ഷത്തിനോടുള്ള ഐകദാർഡ്യം വെളിപെടുത്തി തെരുവോരങ്ങളിൽ ആവേശകാഴ‌്ച പകർന്നാണ‌് ഭിന്നശേഷിക്കാർ മുന്നേറിയത‌്.  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ‌് സർക്കാർ  ഭിന്നശേഷി ക്ഷേമത്തിനായി ബജറ്റിൽ ആയിരംകോടി രൂപ നീക്കിവച്ചതടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തിലായിരുന്നു റാലി.    ഭിന്നശേഷിക്കാരെ അപമാനിക്കുകയും ഭിന്നശേഷി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന മോഡി സർക്കാരിനെ പൊതുസമൂഹത്തിൽ തുറന്നുകാട്ടാനും  റാലിക്ക‌് കഴിഞ്ഞു. സ്ഥാനാർഥി പി പി സുനീറിന്റെ  ചിത്രവും  ചിഹ‌്നവും  എൽഡിഎഫ‌് സർക്കാരിന്റെ നേട്ടങ്ങളും പ്രദർശിച്ചിച്ചും നീങ്ങിയ ജാഥക്ക‌് വഴിയോരങ്ങളിൽ മികച്ച പ്രതികരണമാണ‌് ലഭിച്ചത‌്. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽനിന്നുമായി രണ്ട‌് റാലികളാണ‌് നടത്തിയത‌്.  മാനന്തവാടിയിൽനിന്നും രാവിലെ ആരംഭിച്ച  മുച്ചക്രറാലി പനമരം, കമ്പളക്കാട‌് വഴിയും  ബത്തേരിയിൽ നിന്നും ആരംഭിച്ച റാലി മീനങ്ങാടി, മുട്ടിൽ,  വൈത്തിരി വഴിയും കൽപ്പറ്റയിൽ എത്തിച്ചേർന്നു. ഒാരോ റാലിയും 25 കിലോമീറ്ററിലധികം പിന്നിട്ടാണ‌് നഗരത്തിലെത്തിയത‌്. തുടർന്ന‌് നഗരത്തിൽ പൊതുയോഗവും നടത്തി. ജില്ലാ സെക്രട്ടറി കെ വിമോഹനൻ, ട്രഷറർ ഗിരിഷ‌് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ‌് സെക്രട്ടറി  കെ വി മത്തായി, കെ പി ജോർജ‌്, ഇ ഡി ഗജേന്ദ്രൻ, എം ആർ രാജൻ, ജോസ‌് തലക്കൽ എന്നിവർ നേതൃത്വം നൽകി. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top