08 December Sunday

പുതിയ കെട്ടിടനിർമാണ നിയമങ്ങൾ പിൻവലിക്കണം: ലെൻസ്‌ഫെഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
പനമരം
പുതിയ കെട്ടിടനിർമാണ നിയമങ്ങൾ പിൻവലിക്കണമെന്ന്‌ ലൈസൻസ്‌ഡ്‌ എൻജിനിയേഴ്‌സ്‌ ആൻഡ്‌ സൂപ്പർവൈസേഴ്‌സ്‌ ഫെഡറേഷൻ (ലെൻസ്‌ഫെഡ്‌)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ്‌ ദിലീപ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. ലെൻസ്‌ഫെഡ്‌ ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ ജോസഫ്‌ അധ്യക്ഷനായി. പനമരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി കൃഷ്‌ണൻ, ലെൻസ്‌ഫെഡ്‌സംസ്ഥാന സെക്രട്ടറി സനിൽകുമാർ, ജില്ലാ സെക്രട്ടറി സതീഷ്‌ അരിവയൽ, ടി പ്രിയേഷ്‌ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ടി പ്രിയേഷിനെയും സെക്രട്ടറിയായി സതീഷ്‌ അരിവയലിനെയും തെരഞ്ഞെടുത്തു. കെ ഇ എബ്രഹാം  ആണ്‌ ട്രഷറർ.
പ്രധാന വാർത്തകൾ
 Top