08 December Sunday

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ജില്ലയിൽ രണ്ടുവർഷം 899 കേസുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

കൽപ്പറ്റ
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും നടപടികൾ ശക്തിപ്പെടുത്താനും ചൈൽഡ്‌ലൈൻ യോഗം തീരുമാനിച്ചു. കലക്ടറേറ്റിൽ  ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനൊപ്പം ഇരയാക്കപ്പെട്ട കുട്ടികളുടെ കുടുംബ പശ്ചാത്തലം നിരീക്ഷിച്ച് ആവശ്യമുള്ള പിന്തുണകൾ നൽകും. കൗൺസിലിങ് നൽകുകയും നിയമ നടപടികൾക്കായി ചൈൽഡ് ലൈൻ മുൻകൈയ്യെടുക്കണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബി നസീമ പറഞ്ഞു.            കുട്ടിയെ പരിപാലിക്കാൻ ഉത്തരവാദിത്വമുള്ളവർ തന്നെ ശാരീരികവും മാനസികവുമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  കുട്ടികളുമായി അടുത്ത ബന്ധമുള്ള സുഹ്യത്തുക്കളും അയൽക്കാരും കൂടാതെ വീടുകളിൽനിന്നുപോലും അതിക്രമങ്ങൾ കൂടുന്നതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി സുരേന്ദ്രൻ പറഞ്ഞു. 
അവധിക്കാലങ്ങളിലാണ് കുട്ടികൾ അധികവും കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുന്നത്. അതിനാൽ അത്തരം ദിവസങ്ങളിൽ കുട്ടികൾക്ക് ഒരുമിച്ചിരിക്കാനും സംവദിക്കാനും സാധിക്കുന്ന ഇടങ്ങൾ സാധ്യമാക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി കെ പി സുനിത നിർദേശിച്ചു. ചൈൽഡ് ലൈനിൽ ജില്ലയിൽ മാത്രം 898 കേസുകളാണ് 2018-–-19 കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയുടെ ആവശ്യകതകൾ തിരിച്ചറിഞ്ഞ്  എല്ലാ കുട്ടികൾക്കും ഒരു കുട്ടിക്കാലം എന്ന ലക്ഷ്യവുമായി ചൈൽഡ് ലൈൻ പ്രവർത്തിക്കുന്നത്. വിവിധ സംഘടനകളും വകുപ്പുകളും ഇതിനായി ചൈൽഡ് ലൈനുമായി കൈകോർക്കുന്നു.  പരിപാടിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.                   

 

പ്രധാന വാർത്തകൾ
 Top