26 September Saturday

ശിങ്കാരി മേളത്തിലെ ഗോത്രതാളമായി ചിലമ്പൊലി

ജാഷിദ്‌ കരീംUpdated: Thursday Sep 17, 2020

ചിലമ്പൊലി ശിങ്കാരി മേള സംഘം പ്രസിഡന്റ്‌ ലീലാമ്മ ജോസഫിനും വൈസ്‌ പ്രസിഡന്റ്‌ വി എൻ ഉണ്ണികൃഷ്‌ണനുമൊപ്പം

 കോട്ടത്തറ 

ഊരുകളിൽ ജീവിതത്തിന്റെ താളം മെനയുന്ന ഗോത്രവനിതകൾക്ക്‌ ചെണ്ടയുടെ താളപ്പെരുമ. കോട്ടത്തറ പഞ്ചായത്തിലെ ‘ചിലമ്പൊലി’ ശിങ്കാരി മേള സംഘം  അരങ്ങേറി. തൊഴിലുറപ്പ്‌ തൊഴിലാളികൾ, ജനപ്രതിനിധികൾ സിഡിഎസ് ചെയർപേഴ്സൺ എന്നിവരെല്ലാം‌ ഈ മേള സംഘത്തിലുണ്ട്‌.‌ പഞ്ചായത്ത്‌  2019–-20 വർഷത്തെ പദ്ധതിയിൽ രണ്ടുലക്ഷം രൂപ വകയിരുത്തിയാണ്  ആദിവാസി വനിതകളെ ശിങ്കാരി മേളം പരിശീലിപ്പിച്ചത്‌‌.
കോവിഡിനെയും ഭേദിച്ച് ഒരു വർഷത്തെ  പഠനത്തിലൂടെ മേളക്കാരായത്‌. കോവിഡിൽ  പരിശീലനം നിലച്ചെങ്കിലും പിന്നീട്‌ സാമൂഹിക അകലമിട്ട്‌ പഠനം പൂർത്തിയാക്കിയായിരുന്നു‌ അരങ്ങേറ്റം.  26 മുതൽ 55 വയസ് വരെയുള്ളവർ സംഘത്തിലുണ്ട്‌.  വാർഡുകളിൽ നിന്നും അപേക്ഷ സ്വീകരിച്ചാണ്‌ പരിശീനത്തിലുള്ളവരെ തെരഞ്ഞെടുത്തത്‌.  ചെണ്ടയും നൽകി.  ഭാവിയിൽ ഇവർക്ക്‌ വരുമാനവും ലക്ഷ്യമിട്ടാണ്‌ പഞ്ചായത്ത്‌ പദ്ധതി നടപ്പാക്കിയത്‌. 
പഠനത്തിൽ പഞ്ചായത്ത്‌ അധികൃതരിൽനിന്നും കുടുംബത്തിൽനിന്നും വലിയ  പിന്തുണയുണ്ടെന്നും സഹായവുമാണുണ്ടായതെന്ന്‌  ടീമംഗവും മൂന്നാം വാർഡ് മെമ്പറുമായ സരോജിനി പറഞ്ഞു.  മണിയങ്കോട്ടെ വി ജി ശരത്തായിരുന്നു 15 അംഗ ടീമിന്റെ  ആശാൻ. അരങ്ങേറ്റ ചടങ്ങ്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലീലാമ്മ ജോസഫ്  ഉദ്ഘാടനം ചെയ്തു. താൽപ്പര്യമുണ്ടെങ്കിൽ കൂടുതൽ പേരെ പരിശീലിപ്പിക്കുമെന്ന്‌ അവർ പറഞ്ഞു.  വൈസ് പ്രസിഡന്റ്‌ വി എൻ ഉണ്ണി കൃഷ്ണൻ, സെക്രട്ടറി ശ്രീജിത്ത് കരിങ്ങാലി,  പ്രീത മനോജ്, കെ കെ സരോജിനി, ശോഭ ശ്രീധരൻ, വി ജെ ജോർജ്, ശാരദ മണിയൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top