06 October Thursday

സമ്പുഷ്ടികരിച്ച അരി വിതരണം: ജനങ്ങളുടെ ആശങ്ക അകറ്റണം– എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

 കൽപ്പറ്റ

ശാസ്ത്രീയ പഠന റിപ്പോർട്ട് ലഭ്യമാകുന്നതുവരെ സമ്പുഷ്ടികരിച്ച അരി വിതരണം നിർത്തിവക്കണമെന്ന്‌ എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്‌ എൽഡിഎഫ് ജില്ലാ കമ്മിറ്റി മന്ത്രി ജി ആർ അനിലിന് നിവേദനം നൽകി. ജില്ലയിൽ റേഷൻ കടകളിലൂടെ സമ്പുഷ്ടികരിച്ച അരി വിതരണം ചെയ്യാനുള്ള തീരുമാനം ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ കേരളത്തിൽ തെരഞ്ഞെടുത്ത ജില്ല വയനാടാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഇരുമ്പ്, ഫോളിക്ക് ആസിഡ്, വിറ്റാമിൻ ബി എന്നിവ ചേർത്ത അരിയാണ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അരിവാൾ രോഗികൾ, തലസീമീയ, ഹീമോഗ്ലോബിൻ  കുറവുള്ള ബന്ധപ്പെട്ട രോഗികൾ എന്നിവർക്ക് ഇത് പ്രയാസം ഉണ്ടാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ സംശയങ്ങളും ആശങ്കയും പരിഹരിക്കാൻ ശാസ്ത്രീയ പഠനം നടത്തണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top