06 August Friday

ഓണത്തിന് ഒരുമുറം പച്ചക്കറി 
പദ്ധതി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
 കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള എല്ലാ പഞ്ചായത്തിലും 57,000ത്തോളം പച്ചക്കറി തൈകളും പച്ചക്കറി  വിത്തും വിതരണം നടത്തും.  ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ കെ രാമുണ്ണി, കൃഷി ഓഫീസർ എ ടി വിനോയ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top